പ്രണവ് ചിത്രവും ‘ചെന്നൈ’ പടമായിരിക്കും; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

തന്റെ എല്ലാ ചിത്രങ്ങളിലും ചെന്നൈ നഗരത്തിന്റെ റഫറൻസ് വിനീത് ശ്രീനിവാസൻ കൊണ്ടുവരാറുണ്ട്. ചെന്നൈ തനിക്ക് പ്രിയപ്പെട്ട നഗരമാണെന്ന് വിനീത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിനീതിനെ ചെന്നൈ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന ട്രോളുകൾ ഇറങ്ങിയിരുന്നു. ഇതിനിടെ തന്റെ അടുത്ത സിനിമയും ചെന്നൈ പശ്ചാത്തലമാക്കിയുള്ള സിനിമയായിരിക്കുമെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ: കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

പ്രണവ് മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തിന് ‘വർഷങ്ങൾക്ക് ശേഷം’ എന്നാണ് വിനീത് ശ്രീനിവാസൻ പേരിട്ടിരുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ മുഴുവൻ വിവരങ്ങളും വിനീത് സാമൂഹ്യമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രവും ചെന്നൈ പശ്ചാത്തലമായാകും കഥ പറയുക എന്നാണ് വിനീത് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.

ALSO READ: വിട്ടുകൊടുക്കില്ല, രജനികാന്തിന് വട്ടം വെക്കാൻ ധ്യാൻ: ജയിലർ സിനിമകൾ രണ്ടും ഒരേ ദിവസം റിലീസ് ചെയ്യും

എന്തുകൊണ്ട് ചെന്നൈ അണ്ണാ ചോദ്യത്തിന് വളരെ രസകരമായ ഉത്തരമാണ് വിനീതിനുള്ളത്. നമുക്ക് അറിയാവുന്ന പശ്ചാത്തലത്തിൽ നിന്ന് കഥ പറയുമ്പോൾ സത്യസന്ധത ഉണ്ടാകും. തനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ് തൻ സിനിമയാക്കുന്നത്. ഇത്തരത്തിൽ കഥ പറയുമ്പോളാണ് സത്യസന്ധതയുണ്ടാകുക. അമൽ നീരദ് കൊച്ചിയിൽ സ്ഥിരം സിനിമ ചെയ്യുന്നപോലെയല്ലേ താൻ ചെന്നൈയിലും തലശ്ശേരിയിലും സിനിമ ചെയ്യുന്നത് എന്നും വിനീത് മറുപടി പറഞ്ഞു.

ALSO READ: ആട്ടിടയന്‍ കണ്ട നുഴഞ്ഞുകയറ്റം, കാര്‍ഗിലില്‍ സൈനികര്‍ക്ക് നിര്‍ണായകമായത് ടാഷി നംഗ്യല്‍ നല്‍കിയ വിവരങ്ങള്‍

വിനീതിന്റെ പുതിയ ചിത്രത്തെക്കുറിച്ച് വളരെയേറെ ഊഹാപോഹങ്ങൾ ഇപ്പോൾത്തന്നെ പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെ നിര തന്നെയായിരുന്നു ഊഹാപോഹങ്ങൾ പ്രചരിക്കപ്പെടാൻ പ്രധാന കാരണം. നിവിൻപോളിയും ധ്യാനും നീരജ് മാധവും അടക്കമുള്ള ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാൽ ചിത്രത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്താൻ വിനീത് തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News