സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷനെതിരെ ആരോപണവുമായി വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ്‌സിങ് ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം.

വിനേഷ് ഫോഗോട്ടിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ദില്ലി ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചത്.

ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടണം എന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News