ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം കൈക്കൊള്ളും. ദില്ലിയില്‍ എത്തിയ താരങ്ങള്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തി.

Also read:ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണ സംഘം പരിശോധിക്കും; മന്ത്രി സജി ചെറിയാൻ

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമതി യോഗത്തിലും താരങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച നടന്നത്. പാരീസ് ഓളിമ്പിക്‌സില്‍ പുറത്താക്കപ്പെട്ട വിനേഷ് ഫോഗട്ട് തിരികെ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കര്‍ഷക സമരം നടക്കുന്ന ഹരിയാന പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ എത്തി സമരത്തിന്റെ ഭാഗമായിരുന്നു. ഒക്ടോബർ 5നാണ് ഹരിയാന തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News