ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.

Also read:‘ഓർക്കുക, നിങ്ങളൊരു പോരാളിയാണ്, ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കും’: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ

അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

കൃത്യമായ അന്വേഷണം വേണമെന്നും നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വിനേഷ് ഫോഗട്ട് ജയിച്ചപ്പോൾ അഭിനന്ദിക്കാൻ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപി നേതാക്കൾ അയോഗ്യത നേരിട്ടപ്പോൾ മാത്രം പ്രതികരണം നടത്തുന്നതും വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.

Also read:ഒറ്റ ചാര്‍ജില്‍ 585 കിലോമീറ്റര്‍ റേഞ്ച്, 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.6 സെക്കന്‍ഡ് മാത്രം; ഇലക്ട്രിക് വാഹന വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ഇതാ എത്തി ടാറ്റയുടെ കര്‍വ് ഇവി

അധികാരത്തിൽ ഇരിക്കുന്നവരിൽ ചിലർക്ക് വിനേഷ് ഫോഗട്ട് മെഡൽ നേടുന്നതില്‍ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺധീപ് സിംഗ് സുർജവാല വിമർശിച്ചിരുന്നു. എന്നാല്‍ കോച്ചും ഫിസിഷ്യനും അവധി ആഘോഷിക്കാൻ ആണോ പോയതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News