ഗുസ്തീതാരം വിനേഷ് ഫോഗട്ടിന് ഉജ്ജ്വലവരവേല്‍പ്പ് നല്‍കി നാട്. ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്, ബജറംഗ് പുനിയ തുടങ്ങി നൂറുകണക്കിന് പേരാണ് വിനേഷിനെ വരവേറ്റത്. പാരീസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഗോദയിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി രംഗത്തെത്തിയിരുന്നു.
Also read:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദില്ലി രാജ്യാന്തരത്താവളത്തില്‍ വന്നിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കാത്തുനിന്നത് നൂറുകണക്കിന് ആരാധകനായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിനേഷിന്റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു നാട് നല്‍കിയ വരവേല്‍പ്പ്.
പൂക്കളും ഹാരവും ആര്‍പ്പുവിളികളുകളുമായായിരുന്നു ജന്മനാടിന്റെ സ്വീകരണം. പുറത്തേക്കെത്തിയ വിനേഷ് സുഹൃത്തുകളെ വാരിപ്പുണര്‍ന്നു. ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ വിനേഷ് വിങ്ങിപ്പൊട്ടി.ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കയറി ഇരുകൈകളുംകൂപ്പി രാജ്യം നല്‍കിയ പിന്തുണയ്ക്കു താരം നന്ദി അറിയിച്ചു.
Also read:കൈരളി വേറൊരു മാധ്യമമല്ല, വേറിട്ട മാധ്യമം; മുഖ്യമന്ത്രി പിണറായി വിജയന്‍
പാരീസ് ഒളിംപിക്സിൽ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു വിനേഷിനെ അയോഗ്യയായി പ്രഖ്യാപിച്ചത്. പിന്നാലെ താരത്തിന്റ വിരമിക്കല്‍ പ്രഖ്യാപനം, തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്ന വിനേഷിന്റെ അപ്പീലും അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി. എന്നാല്‍ ഗോദയിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കിയ വിനേഷിന്റെ തുറന്ന കത്ത് പുറത്തു വന്നതിനു പിന്നാലെ ആവേശത്തിലാണ് കായിക ലോകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here