ഇതിലും വലിയ സ്വര്‍ണപ്പതക്കം രാജ്യത്തിന്റെ മകള്‍ക്ക് കിട്ടാനില്ല !വിനേഷ് ഫോഗട്ട് ഒന്നാമതായി കുതിക്കുന്നു, ബിജെപി മൂന്നാമത്‌

ഹരിയാനയില്‍ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ജുലാന മണ്ഡലത്തില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു.

വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം.

Also read: ‘പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം അടിച്ചമർത്തുന്നു’; സോനം വാങ് ചുകിന് പിന്തുണയുമായി ലഡാക് ഭവൻ സന്ദർശിച്ച് ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും

നിയമസഭ തെരഞ്ഞെടുപ്പൽ കേവലഭൂരിപക്ഷം മറികടന്ന് കോൺ​ഗ്രസ്. 60 സീറ്റുകളുടെ ലീ‍ഡാണ് ഐഎൻസി നേടിയിരിക്കുന്നത്. ദില്ലിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് കോൺ​ഗ്രസ് അനുഭാവികളുടെ ആഘോഷം. ഹരിയാനയിൽ ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും ലീഡ് നിലയിൽ പുറകിലാണ്. ജൂലാനയിൽ വിനേഷ് ഫോ​ഗട്ടും സിപിഐഎം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്.

ജമ്മുവിൽ എൻസി സഖ്യം 43 സീറ്റിലും, ബിജെപി 29 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സിപിഐഎം സ്ഥാനാർത്ഥി യൂസഫ് തരി​ഗാമിയും ലീഡ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News