ഗുസ്തി താരങ്ങളുടെ സമരം മുഖവിലയ്‌ക്കെടുക്കാൻ കേന്ദ്ര സർക്കാർ മടിച്ചുനിൽക്കേ അന്ത്യശാസനവുമായി താരങ്ങൾ. മെയ് 21 വരെ സമരം തുടരുമെന്നും അതിനുള്ളിൽ ബ്രിജ് ഭൂഷൺ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ഗുസ്തി തരാം വിനേഷ് ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തെ രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുള്ള പോരാട്ടമെന്നാണ് വിനേഷ് ഫോഗട്ട് വിശേഷിപ്പിച്ചത്. ദില്ലിയിലെ കനത്ത ചൂടിലും പിന്തുണയ്ക്കാനെത്തിയവർക്ക് നന്ദി പറഞ്ഞ ഫോഗട്ട് മെയ് 21 വരെ സമരം തുടരുമെന്നും ബ്രിജ് ഭൂഷണെ അതിനകം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ദില്ലി വളഞ്ഞ് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫോഗട്ട് പറഞ്ഞു.
അതേസമയം, പോക്സോ അടക്കം ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരെത്തി. നൂറ് കണക്കിന് സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ നിലയുറപ്പിച്ചു. താരങ്ങൾക് നീതി ലഭിച്ചേ പറ്റുവെന്നും നീതിക്കായി തെരുവിൽ സമരം ചെയ്യന്ന പെൺകുട്ടികൾ ഹരിയാനയുടേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here