പരിശീലനത്തിനിടെ പരുക്ക്; ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ പരുക്കേറ്റതാണ് പിന്മാറാന്‍ കാരണം. ഇടത് കാല്‍മുട്ടിനാണ് താരത്തിന് പരുക്കേറ്റിരിക്കുന്നത്. എക്സിലൂടെ താരം തന്നെയാണ് പിന്മാറ്റം അറിയിച്ചത്.

also read- ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് മമ്മൂട്ടി; 25 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി

13-ാം തീയതി പരിശീലനത്തിനിടെ പരുക്കേറ്റ താരം മെഡിക്കല്‍ പരിശോധനകള്‍ക്കും സ്‌കാനിംഗിനും വിധേയയായിരുന്നു. പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി താരം എക്സില്‍ കുറിച്ചു. 17-ാം തീയതി മുംബൈയില്‍ താരം ശസ്ത്രക്രിയക്ക് വിധേയയാകും. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വിനേഷ്.

also read- പത്തനാപുരത്ത് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍

നേരത്തേ ബജ്‌റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഫെഡറേഷന്റെ അഡ്-ഹോക്ക് പാനലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ ടീമിന്റെ പരിശീലകരോട് അനുവാദം ചോദിക്കാതെയാണ് അഡ്-ഹോക്ക് കമ്മിറ്റി തീരുമാനമെടുത്തതെന്നായിരുന്നു ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News