‘പ്രധാനമന്ത്രി മിണ്ടിയിട്ടില്ല, അനുരാഗ് ഠാക്കൂർ മുഴുവൻ സമയവും ഫോണിൽ’;കേന്ദ്രസർക്കാർ അവഗണന തുറന്നുപറഞ്ഞ് വിനേഷ് ഫോഗട്ട്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ കേന്ദ്രസർക്കാർ തുടരുന്ന നിഷേധാത്മക സമീപനം വിഷമിപ്പിക്കുന്നുവെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. മോദിയുടെയും അനുരാഗ് ഠാക്കൂറിന്റെയും പേരെടുത്തുപറഞ്ഞാണ് വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടത്.

സമരത്തെപ്പറ്റി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് സംസാരിക്കവെയായിരുന്നു വിനേഷ് ഫോഗട്ട് തങ്ങൾ നേരിട്ട അവഗണന തുറന്നുപറഞ്ഞത്. സമരം ചെയ്യാൻ പുറപ്പെട്ടതുമുതൽ എല്ലാ രീതിയിലും തങ്ങൾ അപമാനിക്കപ്പെടുകയാണെന്നും മോദിയുടെ തുടക്കം മുതലുള്ള മൗനം വലിയ ബുദ്ധിമുട്ടാണ് തങ്ങൾക്കുണ്ടാക്കുന്നതെന്നും ഫോഗട്ട് പറഞ്ഞു.

ALSO READ: ലൈംഗിക പീഡനത്തിൻ്റെ തെളിവുകൾ ഹാജരാക്കണം; ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ്

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും ഫോഗട്ട് രൂക്ഷമായ വിമർശനമുയർത്തി. അദ്ദേഹം ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും ചർച്ചക്കിടയിൽ പലപ്പോഴുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ജൂൺ ഏഴിനാണ് അനുരാഗ് ഠാക്കൂർ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയത്. ബ്രിജ് ഭൂഷന്റെ പേരിൽ നടപടിയുണ്ടാകുമെന്ന ഉറപ്പിൽ താരങ്ങൾ സമരം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകൾ താരങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും പ്രഹസനമായിരുന്നുവെന്നാണ് ഫോഗട്ടിന്റെ വാക്കുകളിൽ നിന്ന് തെളിയുന്നത്.

ALSO READ: പുനർജനി വിദേശ പിരിവ് കേസ് ഹൈക്കോടതി തള്ളിയതെന്ന സതീശന്റെ വാദം തെറ്റ്

അതേസമയം, സമരം ഒത്തുതീർപ്പായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ പറഞ്ഞു. ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണ്. സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം തുടങ്ങുമെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു.

ജൂണ്‍ 15ന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകും. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പോകില്ലെന്നും ബജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News