പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. മുമ്പ് മൂന്ന് തവണ വിധി പറയുന്നത് നീട്ടിയിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച സമയ പരിധി തീരുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ഒളിംപിക്സ് അധികൃതരെ അപ്പീൽ തള്ളിയ വിവരം അറിയിച്ചിരിക്കുകയാണ്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാവും.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാനു വിനേഷ് ഫോഗാട്ടിനെ ഒളിമ്പിക്സ് മെഡലിന് അയോഗ്യയാക്കിയത് . 100 ഗ്രാം കൂടുതൽ ഉണ്ടെന്നായിരുന്നു കുറ്റം. തുടർന്ന് ഫോഗാട്ടിന്റെ അപ്പീൽ . സെമി ഫൈനലിന് മുമ്പ് നിശിച ഭാരം ഇല്ലാത്തതിനാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്ന് ഫോഗാട്ട് വാദിച്ചു. ഒളിമ്പിക്സ് സമാപനത്തിനു മുമ്പ് രണ്ടു തവണ വിധി പറയുന്നത് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here