പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നൽകണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയാണ് വിധി പറയുക. ലോക കായിക തർക്ക പരിഹാര കോടതിയുടെ വിധി വരാൻ നിമിഷങ്ങൾ ബാക്കിയിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം . മൂന്നാം തവണയാണ് വിധി മാറ്റുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാനു വിനേഷ് ഫോഗാട്ടിനെ ഒളിമ്പിക്സ് മെഡലിന് അയോഗ്യയാക്കിയത് . 100 ഗ്രാം കൂടുതൽ ഉണ്ടെന്നായിരുന്നു കുറ്റം. തുടർന്ന് ഫോഗാട്ടിന്റെ അപ്പീൽ . സെമി ഫൈനലിന് മുമ്പ് നിശിച ഭാരം ഇല്ലാത്തതിനാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്ന് ഫോഗാട്ട് വാദിച്ചു. ഒളിമ്പിക്സ് സമാപനത്തിനു മുമ്പ് രണ്ടു തവണ വിധി പറയുന്നത് മാറ്റി.
ഒടുവിൽ വിധി വരേണ്ടത് ചൊവ്വാഴ്ച ആയിരുന്നു. എന്നാൽ അതിനു മുമ്പ് തന്നെ ഇന്ത്യയുടെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ഫോഗാട്ടിനെതിരെ പരാമർശവുമായി രംഗത്ത് വന്നു. അന്തിമ വിധി വരാൻ ഏകദേശം ഒരു മണിക്കൂർ മുൻപ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്ങും ഫോഗാട്ടിനെ കൈയൊഴിഞ്ഞു. ഫോഗാട്ട തന്നെയാണ് പരിശീലകരെ നിശ്ചയിച്ചതെന്ന കുറ്റം ചാർത്തി.
ALSO READ: വയനാട് ദുരന്തം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും
അന്തിമ വിധി വരേണ്ടത് ചൊവ്വാഴ്ച രാത്രി 9.30 നു . പി ടി ഉഷയും വിനീഷിന്റെ അഭിഭാഷകനും വാർത്താ സമ്മേളനം നടത്തും എന്നാണ് അറിയിച്ചത്. എന്നാൽ 9.30 നു സെക്കന്റുകൾക്ക് മുമ്പ് വന്നത് മറ്റൊരു വിവരം. വെള്ളിയാഴ്ച വിധി വരും. മൂന്നാം തവണയാണ് തീരുമാനം മാറ്റുന്നത്. ഒളിമ്പിക് സമാപിച്ചിട്ടും വിനീഷിന്റെ മെഡലിന്റെ വിധി മാത്രം വന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here