വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് ‘അയോഗ്യത’ ഹൃദയഭേദകം; നടന്‍ മമ്മൂട്ടി

ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വിനേഷിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി കുറിപ്പുമായെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ‘വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയഭേദകമായി തോന്നുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ അവള്‍ ഇപ്പോഴും ഒരു യഥാര്‍ഥ ചാംപ്യനായി തന്നെ നിലനില്‍ക്കുന്നുണ്ട്.

ALSO READ: കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് പ്രധാനമന്ത്രിയടക്കം വാഴ്ത്തിപ്പാടുന്നു, എന്നാല്‍ ബജറ്റില്‍ ഒന്നുമില്ല, സുരേഷ്‌ഗോപിയെ പരിഗണിച്ച് ഒരു ടൂറിസം സര്‍ക്യൂട്ടെങ്കിലും അനുവദിക്കാമായിരുന്നു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

അവളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു വിനേഷ്, നിങ്ങളെ കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങളും നിങ്ങള്‍ക്കൊപ്പമിനിയുണ്ടാകും’.- മമ്മൂട്ടി തന്റെ കുറിപ്പവസാനിപ്പിച്ചു. അതേസമയം, വിനേഷിന് പിന്തുണയറിയിച്ച് മമ്മൂട്ടി പങ്കുവെച്ച ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ബ്രിജ് ഭൂഷനെതിരെ ശക്തമായ നിലപാടെടുത്ത വിനേഷിനെ ചിവിട്ടിയിട്ടത് അകത്തു നിന്നോ, പുറത്തു നിന്നോ? എന്നതടക്കം ഒട്ടേറെ ചോദ്യങ്ങളാണ് മമ്മൂട്ടിയുടെ പോസ്റ്റിനു കീഴെ കായികപ്രേമികള്‍ പങ്കുവെച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News