ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യൻ വാഹനവിപണി പിടിച്ചടക്കാൻ പല വിദേശ ബ്രാന്‍ഡുകള്ളും തന്ത്രം മെനയുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കേ അതിന് മുമ്പേ കളംനിറയാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ വിന്‍ഫാസ്റ്റ്.
വിയ്റ്റ്‌നാമില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നാണ് വിൻഫാസ്റ്റ്. ഇന്ത്യയിൽ എത്തുന്നതിനായി കോടികള്‍ നിക്ഷേപിച്ച് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വാഹന നിര്‍മാണകേന്ദ്രത്തിന് വിൻഫാസ്റ്റ് തറക്കല്ലിട്ടിരുന്നു. ഈ പ്ലാന്റ് ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Also Read: ടാറ്റ പോകാൻ ടാറ്റ സൈക്കിൾ; കുറഞ്ഞ വിലക്ക് ലഭിക്കുന്ന അത്യുഗ്രൻ ഇലക്ട്രിക് സൈക്കിൾ
ഈ വര്‍ഷം ജനുവരിയിലാണ് തൂത്തുക്കുടിയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിന്‍ഫാസ്റ്റ് തമിഴ്‌നാട് സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ടത്. 4,000 കോടി രൂപയാണ് മുതല്‍ മുടക്കി നിർമ്മിക്കുന്ന പ്ലാന്റിൽ 1.50 ലക്ഷം യൂണിറ്റ് ഇവികള്‍ പ്രതിവര്‍ഷം നിര്‍മിക്കാന്‍ ശേഷിയുണ്ടാകും.
തെക്കനേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വാഹന വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ വിൻഫാസ്റ്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ വിന്‍ഫാസ്റ്റിന്റെ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവികള്‍ മാത്രമല്ല ഐസി എഞ്ചിന്‍ വാഹനങ്ങളും വിന്‍ഫാസ്റ്റ് വില്‍ക്കുന്നുണ്ട്.
2019ല്‍ ആദ്യ മോഡലിറക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിയറ്റ്‌നാമിലെ ഒന്നാം നമ്പര്‍ ഇ.വി നിര്‍മാതാവെന്ന പേര് സമ്പാദിക്കാന്‍ വിന്‍ഫാസ്റ്റിന് കഴിഞ്ഞിരുന്നു. 2024 ഒക്‌ടോബറില്‍ മാത്രം കമ്പനി 11000 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്. വിയറ്റ്‌നാമീസ് വിപണിയില്‍ വിപ്ലവങ്ങള്‍ തീര്‍ക്കുന്ന വിന്‍ഫാസ്റ്റ് ഇന്ത്യൻ വിപണിയിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here