ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു.ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്
മികച്ച പുരുഷ താരം.ലയണല്‍ മെസ്സി, കിലിയന്‍ എംബപെ, എര്‍ലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയറിന്റെ പുരസ്‌കാര നേട്ടം.
ചരിത്രത്തിൽ പുരസ്കാരം നേടുന്ന ആറാം ബ്രസീൽ താരമാണ് വിനീഷ്യസ്.റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുൻപ് ഫിഫയുടെ മികച്ച താരമായത്. 2007-ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്.
ALSO READ; രോഹിത് ശര്‍മ രാജിക്ക് ഒരുങ്ങുന്നുവോ; വലിയ സൂചന നല്‍കി താരം
മറ്റ് പുരസ്കാരങ്ങളിലേക്ക് വന്നാൽ, ബാര്‍സിലോണയുടെ സ്പാനിഷ് താരം ഐതാനാ ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ മികച്ച പരിശീലകനായും എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തിട്ടുണ്ട്.
ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here