എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോടും ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടുമേറ്റ കനത്ത തിരിച്ചടിയെ വകഞ്ഞുമാറ്റി പറന്നുയർന്ന് റയൽ മാഡ്രിഡ്. വിനീഷ്യസ് ജൂനിയറിൻ്റെ ഹാട്രിക് മികവിൽ ലാ ലിഗയില്‍ ഒസാസുനയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റയൽ തോല്‍പ്പിച്ചു. കാര്‍ലോ ആഞ്ചലോട്ടിയുടെ ടീമിന് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഈ വിജയം ആവശ്യമായിരുന്നു.
ജൂഡ് ബെല്ലിങ്ഹാം ആണ് ഒരു ഗോൾ നേടിയത്. അതേസമയം, മാഡ്രിഡിന്റെ സൂപ്പര്‍സ്റ്റാര്‍ സ്ട്രൈക്കര്‍ കെലിയന്‍ എംബാപ്പെക്ക് ഇത്തവണയും ഗോൾ നേടാനായില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും അദ്ദേഹം ലക്ഷ്യം കണ്ടിരുന്നില്ല. അതേസമയം ബ്രസീലിയന്‍ ജോഡികളായ എഡര്‍ മിലിറ്റാവോ, റോഡ്രിഗോ എന്നിവരും ലൂക്കാസ് വാസ്‌ക്വസിയും പരിക്കേറ്റ് കളംവിട്ടത് റയലിന് തിരിച്ചടിയായി.
Read Also: ഗൗതം ഗംഭീര്‍ പുറത്തേക്ക്?; ടെസ്റ്റ് കോച്ചിങ് സ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്
രണ്ടാം സ്ഥാനക്കാരായിരുന്ന മാഡ്രിഡ് ലാ ലിഗയില്‍ ആറ് പോയിന്റുമായി ബാഴ്സലോണയുടെ ഒപ്പമെത്തി. കറ്റാലന്‍മാര്‍ ഞായറാഴ്ച റയല്‍ സോസിഡാഡിനെ നേരിടുന്നുണ്ട്. മിലാനോടേറ്റ തോല്‍വിക്ക് ശേഷം 4-3-3 ഫോര്‍മേഷനിലേക്ക് മടങ്ങിയ ആഞ്ചലോട്ടി റോഡ്രിഗോയെ ലൈൻ അപ്പിലേക്ക് കൊണ്ടുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here