വിജ്ഞാന പത്തനംതിട്ട; തൊഴിൽമേള ജൂലൈ 27 ന്; 2000 -ൽ അധികം തൊഴിൽ അവസരങ്ങൾ

വിജ്ഞാന പത്തനംതിട്ട സംഘടിപ്പിക്കുന്ന തൊഴിൽമേള 2024 ജൂലൈ 27 ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജിൽ വച്ച് നടക്കും. കെ-ഡിസ്കിന്റെയും കേരള നോളഡ്ജ് മിഷന്റെയും കുടുംബശ്രീ മിഷൻ്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. തൊഴിൽമേളയുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങളടങ്ങിയ കുറിപ്പ് ഡോ. തോമസ് ഐസക്ക് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തൊഴിൽ മേളയിൽ 2000 തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

Also read:തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമും, പൊലീസും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

നിങ്ങൾക്ക് ഐറ്റിഐയിലോ പോളിടെക്നിക്കിലോ ഡിപ്ലോമയോ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉണ്ടോ? എങ്കിൽ 2000 തൊഴിലുകൾ നിങ്ങളെ മാടിവിളിക്കുകയാണ്. എൽ&റ്റി (Larsen & Toubro) കമ്പനിക്കു മാത്രം വേണം 1200 പേരെ. ആക്സിസ് ബാങ്ക് അടക്കമുള്ള ബാങ്കുകാർക്ക് 300 പേരെ ആവശ്യമുണ്ട്. ബി.കോം പാസായിരിക്കണം. ഇനി മറ്റു സാധാരണ ഡിഗ്രി മാത്രമുള്ള 500 പേർക്കും അവസരമുണ്ട്.

നിങ്ങൾ ചെയ്യേണ്ടത് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം (https://forms.gle/c1WVJDbsWnCyzxuU8) പൂരിപ്പിച്ച് അയക്കുക. 2024 ജൂലൈ 27 ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജിൽ വച്ച് നടക്കുന്ന തൊഴിൽമേളയിൽ (Job Fair) പങ്കെടുക്കാൻ വിജ്ഞാന പത്തനംതിട്ടയുടെ ക്ഷണം ലഭിക്കും. തൊഴിൽമേളയിൽ വച്ച് കരിയർ ഗൈഡൻസ് സംബന്ധിച്ച് കൗൺസിലിംഗ് ഉണ്ടാകും. കമ്പനികളുടെ പ്രതിനിധികൾ തന്നെ നേരിട്ട് ഇന്റർവ്യൂ ചെയ്യും. മേള രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.

Also read:കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ ഇടപെടുന്നു; രക്ഷാപ്രവർത്തനത്തിൽ അലംഭാവം: വി വസീഫ്

നിങ്ങൾക്ക് കൂടുതൽ വിശദീകരണങ്ങളോ കൗൺസിലിംഗോ വേണമെന്നുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. 26-ാം തീയതി എങ്കിലും നിങ്ങൾക്കു പ്രത്യേക ഗ്രൂപ്പ് കൗൺസിലിംഗിനുള്ള സൗകര്യമൊരുക്കാൻ അവർ ശ്രമിക്കും.
കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മേളയിൽ വോളണ്ടിയേഴ്സായി പ്രവർത്തിക്കും. 50-ഓളം വരുന്ന പത്തനംതിട്ടയിലെ റിട്ടയർയേർഡ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്പെഷ്യൽ റിസോഴ്സ് പേഴ്സൺസാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്. രാവിലെ 10 മണിക്ക് ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന മേളയിൽ കരിയർ ഗൈഡൻസും വ്യക്തിഗത കരിയർ കൗൺസിലിംഗും ഉണ്ടാകും. കുട്ടികൾക്ക് എങ്ങനെ ഇന്റർവ്യൂവിനെ സമീപിക്കാമെന്നതിനു പ്രത്യേക പരിശീലനം നൽകുന്നതാണ്. ശരിയായ രൂപത്തിൽ സിവി (curriculum vita) ഉണ്ടാക്കുന്നത് എങ്ങനെയെന്നതിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.

കെ-ഡിസ്കിന്റെയും കേരള നോളഡ്ജ് മിഷന്റെയും കുടുംബശ്രീ മിഷൻ്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. റാന്നി സെന്റ് തോമസിൽ നടക്കുന്ന തൊഴിൽമേളയിൽ നേരിട്ടു പങ്കെടുക്കണമെന്നു മാത്രം. വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഊന്നിക്കൊണ്ട് ഇനി പത്തനംതിട്ടയിലെ മറ്റു കേന്ദ്രങ്ങളിൽവച്ചും ഇതുപോലെ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News