വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യ ജോബ് ഫെയര്‍ ഇന്ന് (ഒക്‌റ്റോബര്‍ 5 ശനിയാഴ്ച) മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ മുപ്പത്തിനാല് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്‌ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നേഴ്‌സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും ഈ തൊഴില്‍മേള വഴി സാധ്യമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് റജിസ്‌ട്രേഷന്‍ അവസാനിച്ച ജോബ് ഫെയറിലേക്ക് 5100 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഉണങട പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും, തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴില്‍മേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ALSO READ :തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ജോലി അവസരം
തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ മെയിന്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്‌ളോക്കിന്റെ മുന്‍വശത്ത് തൊഴില്‍ മേളയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഇന്റര്‍വ്യൂ ടോക്കണ്‍ നല്‍കുന്നത് രാവിലെ 9 ന് ആരംഭിക്കും. ഉണങട പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച കഉ നമ്പര്‍ (KM ല്‍ ആരംഭിക്കുന്ന ID നമ്പര്‍) തൊഴിലന്വേഷകന്‍ അറിഞ്ഞിരിക്കേണ്ടതാണ്. കമ്പനിയുടെ മുഖാമുഖം നടക്കുന്ന കെട്ടിടം, റൂം നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ടോക്കണ്‍ ആവും റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുക.മെയിന്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്‌ളോക്കിലെ ഫിസിക്‌സ് പി ജി കമ്പ്യൂട്ടര്‍ ലാബ്, മാത്തമാറ്റിക്‌സ് റിസേര്‍ച്ച് റൂം, ഇംഗ്‌ളീഷ് ലാങ്ങുവേജ് ലാബ് എന്നീ റൂമുകളിലായിട്ടാണ് വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ (വിര്‍ച്വല്‍) മുഖാമുഖം നടക്കുക. നവതി ബ്‌ളോക്കിലും (ഡി ബ്‌ളോക്ക് ), ഗോള്‍ഡന്‍ ജൂബിലി ബ്‌ളോക്കിലുമായിട്ടാണ് (എച്ച് ബ്‌ളോക്ക് ) വിവിധ കമ്പനികളുടെ നേരിട്ടുള്ള (ഫിസിക്കല്‍) മുഖാമുഖം നടക്കുക.
വിവിധ കമ്പനികളുടെ മുഖാമുഖം നടക്കുന്ന റൂമുകളുടെ വിശദാംശങ്ങള്‍ ക്യാമ്പസിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കെട്ടിടങ്ങളിലേക്കും റൂമുകളിലേക്കും മുഖാമുഖത്തിന് ടോക്കണ്‍ ലഭിച്ച തൊഴിലന്വേഷകനെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോളേജിലെ എന്‍ സി സി, എന്‍ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള 150 അംഗ വോളന്റീയേര്‍സ്സ് ഉണ്ടാവും. ഇവര്‍ക്കാവശ്യമായ പരിശീലനം പൂര്‍ത്തിയായി. മുഖാമുഖം നടക്കുന്ന എല്ലാ റൂമുകളുടെ സമീപവും ഉദ്യോഗാര്‍ത്ഥിക്ക് തങ്ങളുടെ ഊഴത്തിന് മുന്‍പ് കാത്തിരിക്കുന്നതിന് പ്രത്യേക റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി എല്ലാ കെട്ടിടങ്ങളിലും ആവശ്യത്തിന് കുടിവെള്ളം, ഗഉകടഇ , ഗഗഋങ, വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ടീമംഗങ്ങള്‍, കമ്പനി ഉദ്യോഗസ്ഥര്‍, വോളന്റീയേര്‍സ് എന്നിവര്‍ക്ക് ക്യാന്റ്‌റീനില്‍ പ്രത്യേക ഭക്ഷണ കൗണ്ടറുകള്‍ എന്നിവ കോളേജ് അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലന്വേഷകരെ കോളേജിലേക്ക് എത്തിക്കുന്നതിന് രാവിലെ 8 മണിക്കും, 8.30 ക്കും തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സൗജന്യമായി ബസ് സര്‍വീസ്സ് ഉണ്ടാകും.
രാവിലെ 9.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യൂ റ്റി തോമസ്, എം എല്‍ എ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. മൈഗ്രേഷന്‍ കോണ്‍ക്‌ളേവ് രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, ചെയര്‍മാന്‍ ശ്രീ. എ പദ്മകുമാര്‍, എക്‌സ് എം എല്‍ എ, കെ സി രാജഗോപാല്‍, എക്‌സ് എം എല്‍ എ, കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ. ടി കെ മാത്യൂ വര്‍ക്കി, മാര്‍ത്തോമ്മാ കോളേജ് ഗവേണിങ്ങ് കൗണ്‍സില്‍ ട്രഷറര്‍ ശ്രീ. തോമസ് കോശി, ഡോ. ജോര്‍ജ്ജ് മാത്യൂ, കുടുംബശ്രീ ഡി എം സി ശ്രീമതി അദില, ജില്ലയിലെ വിവിധ ജനപ്രതിനിധികളെ കൂടാതെ, രാഷ്ട്രീയ – സാമൂഹ്യ സാംസ്‌കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
MASAI, TCS iON, Linkedin, Foundit തുടങ്ങിയ പ്രമുഖ തൊഴില്‍ ദാതാക്കളുടെ കരിയര്‍ ഓറിയന്റേഷനുകളും പ്രീ-സ്‌ക്രീനിങ്ങും ജോബ് ഫെയറിനോടൊപ്പം കോളേജിന്റെ എച്ച് ബ്‌ളോക്കിലെ സെമിനാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here