‘റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം, ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടി’, ഗുണ കേവിലെ അനുഭവം പങ്കുവെച്ച് വിനോദ് ഗുരുവായൂർ

മഞ്ഞുമ്മൽ ബോയ്സിലൂടെ കൊടൈക്കനാലിലെ ഗുണ കേവ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്. നിരവധി താരങ്ങളും മറ്റും ഗുണ കേവിലെ അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശിക്കാർ സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിനോദ് ഗുരുവായൂർ. ഫേസ്ബുക് കുറിപ്പിലാണ് ചിത്രത്തിന്റെ ലൊക്കേഷനായ ഗുണകേവിനെ കുറിച്ച് വിനോദ് ഗുരുവായൂർ പങ്കുവെച്ചത്.

വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

ഗുണ കേവ്

എന്നും പേടിയോടെ ഓർക്കുന്ന ഷൂട്ടിംഗ്, ശിക്കാർ എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് ഗുണ കേവിൽ ആയിരുന്നു. അന്നും കമ്പികൾ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എൻട്രി. ആർട്ടിലുള്ള ചിലർ ഒരു ഗ്രിൽ എടുത്തു മാറ്റി. പിന്നെ അടുത്ത് ഉള്ള ഒരു മരത്തിൽ കയർ കെട്ടി. അതിൽ പിടിച്ചു താഴേക്ക് ഇറങ്ങാനുള്ള വഴി ഒരുക്കി. ആർട്ട്‌ ഡയറക്ടർ മനു ജഗത്ത് തന്ന ധൈര്യത്തിൽ കയറിൽ പിടിച്ചു താഴേക്കു. മുന്നിൽ ലാലേട്ടൻ കൂടെ നിന്നപ്പോൾ എല്ലാവർക്കും ത്രിൽ ആയി. പിന്നെ ഞങ്ങൾ ഓരോരുത്തരായി താഴേക്കു ഇറങ്ങി. ഓരോ നിമിഷവും മുന്നിൽ വരുന്ന അപകടം അറിയാമായിരുന്നു. എങ്കിലും വർഷങ്ങൾക്കു മുൻപ് കമൽ സർ ചെയ്ത ഗുണയുടെ ലൊക്കേഷൻ ഓരോന്നായി കണ്ടപ്പോൾ വീണ്ടും താഴേക്കു ഇറങ്ങി.

ഗുണ ചെയ്ത പ്രധാന ലൊക്കേഷൻ എത്തിയപ്പോൾ അവിടെ ഞങ്ങൾ തമ്പടിച്ചു. താഴേക്കു നോക്കുമ്പോൾ തല കറങ്ങും. അത്രക്കും ദൂരമുണ്ട് ഇനിയും. ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴികൾ, ഞങ്ങളെത്തി. ഇനി അനന്യയെ എത്തിക്കണം. അതിനുള്ള ശ്രെമവും വിജയത്തിലെത്തി. പിന്നെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സംഘവും കളത്തിലിറങ്ങി, റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം. ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു. താഴേക്കു നോക്കണ്ട എന്ന് ലാലേട്ടൻ ഇടക്ക് അനന്യയെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോൾ അതിലും റിസ്ക് ഷോട്ടുകൾ പ്ലാൻ ചെയ്തു പദ്മകുമാറും,ത്യാഗരാജൻ മാസ്റ്ററും, ക്യാമറാമാൻ മനോജ്‌ പിള്ളയും. അവിടെ വെച്ചാണ് ഞാൻ എഴുതിയ ഹീറോ എന്ന ചിത്രത്തിലെ അയ്യപ്പാ എന്ന ആ വാക്ക് എനിക്ക് കിട്ടിയത്. ലാലേട്ടന് ആക്ഷൻ പറയുമ്പോൾ മാസ്റ്റർ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, അയ്യപ്പാ എന്ന്. അവർ തമ്മിലുള്ള അടുപ്പം അന്ന് മനസ്സിലായി.

ALSO READ: ‘ടീച്ചറെ നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട്, എനിക്ക് അവരെല്ലാവരും എൻ്റെ കുട്ടികളാണ്’: കെ കെ ശൈലജ ടീച്ചർ

ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ്, വിശ്വാസം ആയിരുന്നു ലാലേട്ടന്. അവർ തമ്മിലുള്ള വിശ്വാസം.അപകടങ്ങൾ മുന്നിൽ ഉണ്ടെങ്കിലും അതൊന്നും നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ ബാലരാമനാവുകയായിരുന്നു അവിടെ. ഗുണ യുടെ ഷൂട്ട്‌ കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അവിടെ ശിക്കാർ ഷൂട്ട്‌ ചെയ്യുമ്പോൾ ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങൾ ആഘോഷിച്ചപ്പോഴും. ആ ഭീകരത മായാതെ മനസ്സിലുണ്ട്. ഗുണ ഷൂട്ട്‌ ചെയ്ത സ്ഥലത്തിനും താഴെ ഷൂട്ട്‌ ചെയ്ത ആക്ഷൻ സീനുകൾ. വീണ്ടും ശിക്കാർ കാണുമ്പോൾ ഓർമ്മകൾ മനസ്സിലേക്കെത്തുന്നു. ഒപ്പം ഞങ്ങളോടൊപ്പം കൂടെ നിന്ന tetco രാജഗോപാൽ സർ, മകൻ ഷെജിൽ ഇവരെയും മറക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News