നൊമ്പരമായി കാംബ്ലി; സച്ചിൻ്റെ കൈ മുറുകെപിടിക്കുന്ന ചിത്രത്തിന് പിറകെ മുൻ താരത്തിൻ്റെ ആരോഗ്യ വിവരം പുറത്ത്

vinod-kambli-sachin

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റര്‍ വിനോദ് കാംബ്ലി ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്ചരേക്കറുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ബാല്യകാല സുഹൃത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈയില്‍ മുറുകെ പിടിക്കുകയും ശരിയായി എഴുന്നേല്‍ക്കാന്‍ കഴിയാതെ പോകാതിരിക്കുകയും ചെയ്യുന്ന വീഡിയോ ഏറെ പ്രചരിച്ചിരുന്നു.

ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. നേരത്തേ, റോഡില്‍ ശരിയായി നടക്കാന്‍ പാടുപെടുന്ന കാംബ്ലിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, കാംബ്ലിയുടെ അടുത്ത സുഹൃത്ത് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ ക്രിക്കറ്റ് താരം ഇതിനകം 14 തവണ റിഹാബിന് വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോഹ്ലിക്കെതിരെ ബുംറ; നെറ്റ്‌സിലെ വീഡിയോ വൈറല്‍

അദ്ദേഹത്തിന് ഗുരുതരമായ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ ഫസ്റ്റ് ക്ലാസ് അമ്പയര്‍ മാര്‍ക്കസ് കൗട്ടോ പറഞ്ഞു. കാംബ്ലി പുനരധിവാസത്തിന് പോകുന്നതില്‍ അര്‍ഥമില്ലെന്നും മൂന്ന് തവണ വസായിലെ പുനരധിവാസത്തിലേക്ക് ഞങ്ങള്‍ കൊണ്ടുപോയിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ നടക്കാന്‍ പാടുപെടുന്ന കാംബ്ലിയുടെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൗട്ടോ എത്തിയിരുന്നു. ആഗസ്റ്റിൽ ആയിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News