ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാംബ്ലിയെ ശനിയാഴ്ച രാത്രി താനെയിലെ ആകൃതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ സ്റ്റേബിൾ ആണെന്നും എന്നാൽ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഒരു ആരാധകന്‍ ആശുപത്രിയിലുള്ള കാംബ്ലിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം തംബ്‌സ് അപ്പ് നല്‍കുന്നത് വീഡിയോയിൽ കാണാം. അടുത്തിടെ വൈറലായ മറ്റൊരു വീഡിയോയിൽ ആണ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായത്. അടുത്തിടെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും അദ്ദേഹത്തേയും പരിശീലിപ്പിച്ച അന്തരിച്ച രമാകാന്ത് അച്ചരേക്കറെ അനുസ്മരിക്കുന്ന ചടങ്ങില്‍ കാംബ്ലി പങ്കെടുത്തിരുന്നു.
ആ ചടങ്ങിലെ ദൃശ്യങ്ങളിലാണ് കാംബ്ലിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവർക്കും വ്യക്തമായത്. മൂത്രാശയ അണുബാധയുമുണ്ട് 52-കാരന്. നേരത്തേ സ്ട്രോക്ക് വന്നിരുന്നു അദ്ദേഹത്തിന്. വീഡിയോ കാണാം:
Today meet great cricketer vinod kambli sir in AKRUTI hospital pic.twitter.com/3qgF8ze7w2
— Neetesh Tripathi (@NeeteshTri63424) December 23, 2024
Key Words: Vinod Kambli, Sachin Tendulkar
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here