‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

കെ എസ് ചിത്രയുടെ അയോധ്യ പരാമർശത്തെ രാഷ്ട്രീയപരമായി വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേതുടർന്ന് നിരവധിയാളുകൾ സൂരജിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സൂരജിനെ പിന്തുണച്ചതിന്റെ പേരിൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ബല്ലാത്ത പഹയൻ എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന വിനോദ് നാരായൺ.

ALSO READ: ഒറ്റ കിക്കിൽ 6 കോടി വ്യൂസ്; മുഹമ്മദ് റിസ്‍വാന്റെ പുതിയ വീഡിയോയും വൈറൽ

നിങ്ങൾ ചിത്രയുടെ കൂടെ നിൽക്കുമ്പോൾ ഇവിടെ ഇപ്പോൾ ഞാൻ സൂരജിന്റെ കൂടെ നിൽക്കുന്നു, അതെന്റെ അവകാശം എന്നാണ് വിനോദ് നാരായൺ തന്റെ പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. ചിത്രയുടെ പാട്ടൊന്നും കേൾക്കില്ലെങ്കിലും ഈ വിഷയത്തിൽ ചിലർ ചിത്രയുടെ കൂടെ നിൽക്കുമെന്നും അത് അവരുടെ കാര്യമെന്നും അത്തരം രാഷ്ട്രീയത്തോട് തനിക്ക് എതിർപ്പാണ് എന്നുമാണ് വിനോദ് നാരായൺ പറഞ്ഞത്. ചിത്രക്ക് ചിന്തിക്കാനും പറയാനും ഒന്നും അവകാശം ഇല്ലെന്ന് സൂരജ് പറഞ്ഞില്ലെന്നും വിനോദ് നാരായൺ കുറിച്ചു.

മനുഷ്യരെ കയറി അമ്മയും ചേച്ചിയും ഏട്ടനും ഇക്കയും ഗുരുവും ഒക്കെയാക്കിയാൽ അവരുടെ അവകാശത്തിന് കൂടുതൽ വിലയൊന്നും കിട്ടില്ല എന്നാണ് വിനോദ് നാരായൺ പറയുന്നത് .
ഇവിടെ വിഷയം ചിത്രയും സൂരജും പോലും അല്ല എന്നും അവകാശം മനസ്സിലാവാത്ത കുറേ ഫാനോളികളാണ് എന്നുമാണ് വിനോദ് നാരായൺ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ALSO READ: ‘പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരൊക്കെയാണ്’; കെ.എം.മാണിയുടെ ആത്മകഥ പുറത്തിറക്കുന്നു

വിനോദ് നാരായന്റെ ഫേസ്ബുക് പോസ്റ്റ്

സൂരജിനെ സപ്പോർട്ട് ചെയ്തപ്പോൾ വന്ന കമന്റുകളിൽ കുറേ എണ്ണം “എന്താ ചിത്ര ചേച്ചിക്ക് എന്തെങ്കിലും ചെയ്യാൻ അവകാശം ഇല്ലേ” എന്നാണ്… ഉണ്ടല്ലോ….
ഇതാണ് ഇവിടെ പ്രശ്നം ഒരാളെ സപ്പോർട്ട് ചെയ്‌താൽ മറ്റാളുടെ അവകാശം പൊക്കി വരും കുറെ എണ്ണം…
സൂരജിനും ചിത്രക്കും നിങ്ങൾക്കും എനിക്കും ഒക്കെ citizen എന്ന രീതിയിൽ ഭരണഘടന നൽകുന്ന ഒരേ അവകാശമാണ്… കാര്യങ്ങൾ ചെയ്യാനും അഭിപ്രായം പറയാനും… ചെയ്യാതിരിക്കാനും പറയാതിരിക്കാനും….
അതിനോട് യോജിക്കാനും വിയോജിക്കാനും നമ്മൾക്കും അവകാശം ഉണ്ടെന്ന് തന്നെ 😃
നിങ്ങൾ ചിത്രയുടെ കൂടെ നിൽക്കുമ്പോൾ ഇവിടെ ഇപ്പോൾ ഞാൻ സൂരജിന്റെ കൂടെ നിൽക്കുന്നു… അതെന്റെ അവകാശം….
രാമക്ഷേത്ര വിഷയത്തിൽ അവിടെ പള്ളി പൊളിച്ചതിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ചിത്രയുടെ കൂടെ നിൽക്കുന്നവരുണ്ട്… പാട്ടൊന്നും കേൾക്കില്ലെങ്കിലും ഈ വിഷയത്തിൽ ചിത്രയുടെ കൂടെ നിൽക്കും.. അത് അവരുടെ കാര്യം… പക്ഷെ ആ രാഷ്ട്രീയത്തോട് എനിക്ക് എതിർപ്പാണ്… അത് പറയുക എന്നത് എന്റെ അവകാശം….
ഇനി പള്ളി പൊളിച്ചതിനെ സപ്പോർട്ട് ചെയ്യാതെയും സ്നേഹം കൊണ്ടും ആരാധന കൊണ്ടും മാത്രം ചിത്രയുടെ കൂടെ നിൽക്കുന്നവരും ഉണ്ടാവാം… അതും അവരുടെ അവകാശം… എതിർക്കാതിരിക്കാനുള്ള അവകാശം….
മനുഷ്യരെ കയറി അമ്മയും ചേച്ചിയും ഏട്ടനും ഇക്കയും ഗുരുവും ഒക്കെയാക്കിയാൽ അവരുടെ അവകാശത്തിന് കൂടുതൽ വിലയൊന്നും കിട്ടില്ല… They are also citizens like us….
ചിത്രക്ക് അങ്ങനെ ചിന്തിക്കാനും പറയാനും ഒന്നും അവകാശം ഇല്ലെന്ന് സൂരജ് പറഞ്ഞും ഇല്ല…. നിങ്ങൾ ചിന്തിച്ചു കളയല്ലേ 😂
നാളെ മറ്റെന്തെങ്കിലും കാര്യത്തിൽ സൂരജിന്റെ കൂടെ നിൽക്കാനും ചിത്രയുടെ കൂടെ നിൽക്കാനും നിൽക്കാതിരിക്കാനും ഒക്കെ അവകാശം ഉണ്ട് എല്ലാവർക്കും…
ഞാൻ ചിത്രയേ ക്യാൻസൽ ചെയ്യില്ല നിങ്ങൾ സൂരജിനെ ക്യാൻസൽ ചെയ്തിട്ട് ഒരു ചുക്കും ഉണ്ടാക്കില്ല… കൂടെ തന്നെ നിൽക്കും കുറേ പേര്… വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ…. ഇങ്ങോട്ട് കയറി ഉണ്ടാക്കല്ലെ…
ഇവിടെ വിഷയം ചിത്രയും സൂരജും പോലും അല്ല… അവകാശം മനസ്സിലാവാത്ത കുറേ ഫാനോളികളാണ്… എന്തിനും ഏതിനും മെക്കിട്ട് കയറുന്ന കുറേ വേസ്റ്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News