അവകാശ സംരക്ഷണ പോരാട്ടത്തിലെ നായകന്‍; മഹാരാഷ്ട്രയില്‍ തുടര്‍ജയവുമായി വിനോദ് നിക്കോളെ

vinod-nikole-cpim-maharashtra

കർഷക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് മുന്നിൽ നിന്ന് പോരാടിയ നേതാവിനെ വീണ്ടും നിയമസഭയിലേക്ക് അയച്ച് മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലം. സിപിഐഎം സ്ഥാനാർഥി വിനോദ് നിക്കോളെ ഭിവ തുടർച്ചയായ രണ്ടാം തവണയാണ് ഇവിടെ മത്സരിച്ച് ജയിക്കുന്നത്.

15 വര്‍ഷമായി സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് ഭിവ. ദരിദ്ര ആദിവാസി കര്‍ഷക കുടുംബത്തില്‍ പിറന്ന നികോളെയാണ് ഈ പട്ടികവര്‍ഗ സംവരണ മണ്ഡലത്തിൽ മത്സരിച്ചത്. ഇത്തവണ 5,133 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നികോളെ 72,068 വോട്ടുനേടി വിജയിച്ചപ്പോള്‍ ബിജെപിയുടെ പാസ്‌കല്‍ ദനാരെയ്ക്ക് 67,326 വോട്ടാണ് നേടാന്‍ സാധിച്ചത്.

Read Also: ഈ വിജയം രാഷ്ട്രീയത്തിനുമതീതം; യുആർ പ്രദീപ് എന്ന ചേലക്കരയുടെ ജനകീയ നേതാവ്

ഇത്തവണ നിക്കോളെയ്ക്ക് 1,04,702 വോട്ടു ലഭിച്ചപ്പോള്‍ വിനോദ് സുരേഷ് മേധയ്ക്ക് 99,569 വോട്ടാണ് ലഭിച്ചത്. 1978 മുതല്‍ 2024 വരെ പത്ത് തവണയാണ് സിപിഐഎം ദഹാനു മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നത്. ദീര്‍ഘകാലം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു അദ്ദേഹം.

40,000 കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ 200 കിലോമീറ്ററോളം നടന്നപ്പോള്‍ തളര്‍ന്നുവീഴാതെ അവരെ നയിച്ചവരില്‍ 43കാരനായ നികോളെ മുന്നില്‍ തന്നെയുണ്ടായിരുന്നു. കിസാന്‍ സഭയുടെ ഐതിഹാസിക നേതാക്കളായിരുന്ന ശ്യാംറാവു പരുലേക്കര്‍, ഗോദാവരി പരുലേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1940ല്‍ വാര്‍ളി ആദിവാസി പ്രക്ഷോഭം നടന്ന ജില്ല കൂടിയാണ് പാല്‍ഗര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News