‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

devendrafadnavis

വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും പണവും കുറ്റകരമായ രേഖകളും കണ്ടെടുത്ത സംഭവത്തിന് പിന്നാലെയാണ് ബിജെപി ജനറൽ സെക്രട്ടറിയെ ഫഡ്‌നാവിസ് ന്യായീകരിച്ചത്.

Also read: ഈ വ്യാജന്മാരുടെ ഒരു കാര്യം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദേശം

ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ന്യായീകരിച്ചത്. പാർട്ടി പ്രവർത്തകരെ കാണാൻ മാത്രമാണ് വിനോദ് താവ്‌ഡെ ഹോട്ടലിൽ പോയതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. പണം കണ്ടെത്തുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.

Also read: പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ

അതേസമയം, ബഹുജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ ആരോപണത്തിൽ ഉറച്ച് നിന്നു. ഹോട്ടലിന് താവ്‌ഡെയുമായും ബിജെപിയുമായും ബന്ധമുണ്ടെന്നും സിസിടിവി പ്രവർത്തന രഹിതമാക്കിയിരുന്നുവെന്നും താക്കൂർ പരാതിപ്പെട്ടു. അതേസമയം ആരോപണങ്ങൾ താവ്‌ഡെ നിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ ഉണ്ടായിരുന്ന ഹോട്ടലിൽ റെയ്ഡ് നടത്തി പത്ത് ലക്ഷത്തോളം രൂപയും ചില കുറ്റകരമായ രേഖകളും കണ്ടെടുത്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here