അഞ്ചു വര്‍ഷം മുന്‍പാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് മനുഷ്യക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച മധു സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു.
അഞ്ചു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മധുവിനെ കൊന്ന പ്രതികള്‍ അഴിക്കുള്ളില്‍ ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കവി വിനോദ് വൈശാഖിയുടെ ‘തീ പോയ കണ്ണുകള്‍’ എന്ന കവിത പ്രശസ്തമാകുന്നു.
കവിത
തീ പോയ കണ്ണുകള്‍
വിനോദ് വൈശാഖി
എത്ര-
പെട്ടെന്നുദിച്ച-
സ്തമിക്കയായ്
ഊഴമെത്തിപ്പിടി-
ക്കാതെ ജീവിതം
ഊരുകള്‍ക്കക-
ത്താകെനീര്‍പ്പോളകള്‍ കൂരിരുട്ടില്‍പതുങ്ങുന്ന
കണ്ണുകള്‍
വാരിയെല്ലില്‍
നടക്കുന്ന ജീവനില്‍
മധുരമായൊന്നു-
മില്ലൂറ്റിവില്ക്കുവാന്‍
മധു-
തീര്‍ന്നുപോയ
കറുത്ത
പൂവാണവന്‍,
കാടിറങ്ങി
കരം നീട്ടി നില്പവന്‍
തല്ലരുതെന്ന്
തീ പോയ കണ്ണുകള്‍
കൊല്ലരുതെന്ന്
ഞെരിഞ്ഞ തോളെല്ലുകള്‍
ചോരവറ്റിയഎല്ലുകള്‍
കൊത്തുവാന്‍
ആര്‍ത്തിപൂണ്ട-
ചെകുത്താന്റെ
വാക്കുകള്‍
പട്ടു പോയവന്‍
കാടില്‍നിന്നന്തിയില്‍
കൂട്ടുവന്നുമരിച്ച
കിനാവുകള്‍
പൊത്തിറങ്ങിയ
കൂമനുംകൂട്ടരും
മധൂ ….മധൂ ..!
മൂളലത്രയും
ബാക്കിയായ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here