ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കറ്റിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒമാനിൽ ഉച്ചവിശ്രമനിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്‌കറ്റിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. ഒമാനിലെ കത്തുന്ന വെയിലിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തിൽവന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു.

ALSO READ: ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

തലസ്ഥാന നഗരിയിൽ തൊഴിൽ മന്ത്രാലയം അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവൽക്കരണ സെഷനുകളും നടത്തി. വടക്കൻ ബത്തിനയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 54 ഫീൽഡ് സന്ദർശനങ്ങളും 17 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയയിൽ 24 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. 147 ബോധവൽക്കരണ പരിപാടികളും ഒരുക്കി. തൊഴിൽ മന്ത്രാലയം എല്ലാർവർഷവും പ്രഖ്യാപിക്കാറുള്ള ഉച്ചവിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു . 500 റിയാലിൽ കുറയാത്തതും 1000 റിയാലിൽ കൂടാത്തതുമായ പിഴ നിയമം ലംഘിച്ച കമ്പനിക്കക്കെതിരെ ചുമത്തും.

ALSO READ: ‘എയർ കേരള’; പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനിക്ക് തുടക്കമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News