1795 തവണ നിയമം ലംഘിച്ച ബൈക്കിന് 13.39 ലക്ഷം രൂപ പിഴ. നിയമലംഘനത്തിന് സംസ്ഥാനത്ത് മുന്നിലായിരിക്കുന്ന ഈ ബൈക്കിന്റെ വിലാസം കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള മണ്ണന്തല സ്വദേശിയുടെതാണ്. വാഹനം കുടുങ്ങിയത് മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകളിലാണ്.
സംസ്ഥാനത്ത് ഇരുപതിലധികം കേസുകളുള്ള 20,000 വാഹനങ്ങളാണ് ഉള്ളത്. 54.56 കോടി രൂപയാണ് ഇവയില്‍നിന്ന് പിഴയായി കിട്ടാനുള്ളത്. പിഴ അടയ്ക്കാതിരിക്കുന്ന ആദ്യ ഇരുപതില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണുള്ളത്. തുടര്‍ച്ചയായി നിയമം ലംഘിക്കുകയും ചെയ്യുന്നത്തിലും ഇതേ കണക്ക് തന്നെയാണ്. ഈ വാഹനങ്ങള്‍ക്ക് 250 മുതല്‍ 645 പിഴ നോട്ടീസുകള്‍ വരെ കിട്ടിയിട്ടുണ്ട്. 13.39 ലക്ഷം രൂപ പിഴ ഒന്നാംസ്ഥാനവും 645 കേസുള്ള നെയ്യാറ്റിന്‍കര രജിസ്ട്രേഷനിലെ ഇരുചക്രവാഹനം 3.95 ലക്ഷം രൂപ പിഴയുമായി രണ്ടാം സ്ഥാനത്തും 550 കേസുള്ള പുനലൂര്‍ രജിസ്ട്രേഷന്‍ വാഹനം 3.26 ലക്ഷം പിഴയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
സംസ്ഥാനത്ത് തുടര്‍ച്ചയായി നിയമം ലംഘിക്കുന്നതിൽ ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത 1260 വാഹനങ്ങളും ഉണ്ട്. 227 കേസുകളില്‍ 1.80 ലക്ഷം രൂപയാണ് മാര്‍ത്താണ്ഡം രജിസ്ട്രേഷനിലുള്ള ഒരു ബൈക്കിന് ചുമത്തിയത്. ഇതരസംസ്ഥാന വാഹനങ്ങളില്‍ നിന്ന് 3.58 കോടി രൂപയാണ് കിട്ടാനുള്ളത്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന ധാരണയിൽ യാത്ര ചെയ്യുന്നവർ നിരവധിയാണ്. മനപ്പൂർവ്വവും അല്ലാതെയും നിയമം ലംഘിക്കുന്നവരുമുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഇതുപോലുള്ള കേസുകള്‍ കോടതിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ്.
പിഴ ഈടാക്കുമ്പോൾ വാഹനഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസിലൂടെ വിവരം കൈമാറുന്ന സംവിധാനമാണ് നിലവിലുള്ളത്. മൊബൈല്‍ നമ്പര്‍ ഉൾപ്പെടുത്താത്തത് കൊണ്ട് പിഴ ഈടാക്കിയ വിവരം അറിയാതെ പോകുന്ന ആളുകളുണ്ട്. മറ്റു ചിലര്‍ ബോധപൂര്‍വം മൊബൈല്‍ നമ്പര്‍ ഒഴിവാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ വാഹനം മറ്റാരുടെയെങ്കിലും പേരിലായിരിക്കുകയും പിഴ ചുമത്തുന്ന കാര്യം യഥാര്‍ഥ ഉടമ അറിയാത്ത സാഹചര്യവും ഉണ്ടാവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here