ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം; നടുവട്ടം സ്വദേശി അറസ്റ്റില്‍

കോഴിക്കോട് ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം കാട്ടിയ കേസില്‍ നടുവട്ടം സ്വദേശി എ പി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. അജ്മലിനെ തിരിച്ചറിഞ്ഞതായും ഇയാള്‍ മാത്രമാണ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളാണ് തന്നെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്നും അശ്വിന്‍ പറഞ്ഞു. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് അജ്മലിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്. തന്നെ ആക്രമിക്കാതിരിക്കാന്‍ കൂടെ ഉണ്ടായിരുന്ന നാലുപേര്‍ അജ്മലിനെ പിടിച്ചുവെയ്ക്കുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. ദമ്പതികൾക്കെതിരെ ഇന്നലെ രാത്രി നടന്ന അതിക്രമത്തിൽ കർശന നടപടി വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News