സെപ്റ്റംബർ ഒന്നു മുതൽ വലിയ വാഹനങ്ങളിലെ നിയമലംഘനത്തിന് പിഴയീടാക്കും; മന്ത്രി ആന്റണി രാജു

സെപ്റ്റംബർ ഒന്നു മുതൽ വലിയ വാഹനങ്ങളിലെ നിയമലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകൾ പിഴയീടാക്കി തുടങ്ങിയ ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

AI ക്യാമറകൾ പിഴ ഈടാക്കി തുടങ്ങിയശേഷം ഗതാഗത നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞു. പ്രതിദിന മരണം 50 ശതമാനം കുറക്കാൻ കഴിഞ്ഞുവെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പിഴ ഈടാക്കി തുടങ്ങിയ ജൂൺ 5 രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 11.59 വരെ 3,52,730 നിയമലംഘനങ്ങളാണ് എ ഐ ക്യാമറയുടെ നിരീക്ഷണത്തിൽ പെട്ടത്. ഇതിൽ കെൽട്രോൺ പരിശോധിച്ചത് 80743 നിയമലംഘനങ്ങളാണ്.
അതിൽ തന്നെ വാഹനഗതാഗത വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയത് 19,790 നിയമലംഘനങ്ങൾ. ഇതിൽ നിന്നും പത്തായിരത്തി നാനൂറ്റി അമ്പത്തിയേഴ് പേർക്കാണ് പിഴ അടക്കാനുള്ള ചലാൻ അയച്ചത്. ഇതിനുപുറമേ 56 വിഐപി വാഹനങ്ങൾ നിരീക്ഷണത്തിൽപ്പെട്ടതിൽ പത്തുപേർക്കും ചലാൻ അയച്ചു. നിരീക്ഷണത്തിൽ പെട്ടവയിൽ പരിശോധിച്ചു ഉറപ്പുവരുത്തിതിൽ ഹെൽമറ്റ് വെക്കാത്തത് 6153 എണ്ണവും, പിൻസീറ്റ് ഹെൽമറ്റ് വെക്കാത്തത് 715 എണ്ണവും ആണ്.

ഓവർ സ്പീഡിന് രണ്ട് വാഹനങ്ങളും മൊബൈൽ ഫോൺ ഉപയോഗത്തിന് 25 പേർക്കും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 4993 പേർക്കും,സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിൽ 7896 നിയമലംഘനങ്ങൾക്കും പിഴയിടാക്കും. ഇതിനുപുറമേ പ്രതിദിനം 12 ആയിരുന്ന മരണ സംഖ്യ 50 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. നാലുദിവസംകൊണ്ട് വാഹനാപകടങ്ങളിൽ മരിച്ചത് 28 പേർ മാത്രമാണ്. കൃത്യമായ അവബോധം ഉണ്ടാക്കി നിയമലംഘനങ്ങളും അപകടങ്ങളും തുടർ ദിവസങ്ങളിൽ ഗണ്യമായി കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അടുത്തയാഴ്ച വീണ്ടും അവലോകനയോഗം ചേരാനും തീരുമാനം എടുത്തിട്ടുണ്ട്.

Also read: “ഞാനൊരു മുസ്ലിമാണ്, സൗദി ഒരു ഇസ്ലാമിക രാഷ്ട്രവും”; കരീം ബെന്‍സേമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News