ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. എന്നാല്‍ ഒരു മാസക്കാലത്തേക്ക് എഐ ക്യാമറ വഴി പിടികൂടുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മെയ് 19 വരെയാണ് പിഴ ഈടാക്കത്തത്. ഇക്കാലയളവില്‍ ജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തുമെന്നും മെയ് 20 മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കുമെന്നും മന്ത്രി അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് ആശങ്കയും നിയമം പാലിക്കുന്നവര്‍ക്ക് ആശ്വാസവുമാണ് എഐ ക്യാമറകള്‍ എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here