മണിപ്പൂരിൽ വീണ്ടും അക്രമം; കാംഗ്‌പോക്പിയിലും ബിഷ്ണുപൂരിലും വെടിവയ്പ്പ്

മണിപ്പൂരിൽ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്‍റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

അതേസമയം കാംഗ്‌പോക്പി മേഖലയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കാംഗ്‌പോക്പിയില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മേയ്തി വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും അക്രമികള്‍ വെടിവച്ച് കൊന്നു.

also read; സംസ്ഥാനത്ത് അതിതീവ്രമഴ ; പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News