കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ പശ്ചാത്തലത്തില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പൂരില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി.
Also Read; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല
കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മെയ്‌തെയ് വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തി. 24 മണിക്കൂറിനുളളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍കല്ലേറിയുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
Also Read; ‘നല്ല ആണത്തമുള്ള ശിൽപം’ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മെയ്‌തെയ് വിഭാഗം വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളും അക്രമാസക്തമായി. കലാപകാരികള്‍ മണിപ്പുരിലെ തൗബാലില്‍ ബിജെപിയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പുരില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി. മെയ്‌തെയ് ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ് വരയിലെ 19 പൊലീസ് സ്റ്റേഷനുകളും അസമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here