ബിഷപ്പിന്റെ പ്രതികരണത്തില്‍ തനിക്ക് ഉത്കണ്ഠയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം ക്രൈസ്തവ വിഭാഗത്തിന്റെ മൊത്തം പ്രതികരണമല്ല. അത് ബിജെപിക്ക് കേരളത്തിലേക്ക് കടക്കാന്‍ പഴുതുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല മുന്നേറ്റമുണ്ടാകും. ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ നല്ല പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ക്ക് എതിരെ വലിയ കടന്നാക്രമണം നടത്തുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തന്നെ എഴുതി നല്‍കിയ പരാതിയില്‍ അക്കാര്യങ്ങള്‍ വ്യക്തമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ആക്രമങ്ങള്‍ റബറിന്റെ വില കൂട്ടിയാല്‍ ഇല്ലാതാകുന്നതല്ല എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പരിഹസിച്ചു. റബര്‍ വില കുറച്ചതിലെ പ്രധാന പ്രതി കേന്ദ്ര സര്‍ക്കാരാണ്. ആസിയാന്‍ കരാറാണ് വിലയിടിവിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ നിയമ നടപടി പൂര്‍ത്തിയായില്ലല്ലോ എന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. എ.രാജയെ അയോഗ്യനാക്കിയ വിധിയില്‍ നിയമയുദ്ധത്തിലാണ് എന്നും കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here