എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം

കൊച്ചി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ്  പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ്  പിടിയിലായത്.  ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായാണ് ഡോയൽ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.  ഇതിനിടെ അസഭ്യവാക്കുകളുമായി ഡോക്ടർ  നേരെ ഡോയൽ തിരിഞ്ഞു. വാക്കു തർക്കത്തിനിടെ ഇയാൾ ഡോക്ടറുടെ മുഖത്തടിക്കുകയും ചെയ്തു.

നഴ്സ് മാരടക്കമുള്ള ജീവനക്കാർക്കു നേരെയും ഇയാൾ ആക്രമിക്കാനായി  പാഞ്ഞടുത്തു. ഒടുവിൽ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസും കൂടുതൽ ജീവനക്കാരും എത്തി ഡോയലിനെ കീഴ്പ്പെടുത്തി സ്ഥലത്തെത്തിയ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.

പ്രതിക്കെതിക്കെതിരെ നിലവിൽ  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ്  കേസെടുത്തിട്ടുള്ളത്. ആശുപത്രി സംരക്ഷണ നിയമം, കൃത്യ നിർവഹണം തടസപ്പെടുത്തുക, അസഭ്യം പറയുക എന്നീ വകുപ്പുകൾ ഇതിലുൾപ്പെടും. അതേസമയം പ്രതി ഡോയൽ ഒരു വർഷം മുൻപും ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.  ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്നുമാണ് പൊലീസ് വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News