തിക്കോടിയിൽ സിപിഐ എം പ്രവർത്തകന്റെ വീടിന് നേരെ അക്രമം

CRIME

വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ അക്രമം. തിക്കോടിയിൽ വീടിന് നേരെ പടക്കം എറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. സിപിഐ എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം ഗിരീഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയത്തിന്റെ അമിതാവേശമാണ് തിക്കോടിയിൽ ഉണ്ടായ ആക്രമണം.

ALSO READ: ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നടുവൊടിച്ച നായകൻ അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കെ കെ ശൈലജ ടീച്ചറെ പരാജയപ്പെടുത്തി യുഡിഎഫിന്റെ ഷാഫി പറമ്പിലാണ് ജയിച്ചത്. വർഗീയത പറഞ്ഞാണ് കോൺഗ്രസ് ഇക്കുറി വടകരയിൽ വോട്ട് നേടിയത്. മാത്രമല്ല സമൂഹമാധ്യമങ്ങൾ വഴി ശൈലജ ടീച്ചറെ മോശമായ രീതിയിൽ അപമാനിച്ചും കാഫിർ പ്രയോഗം നടത്തിയും ടീച്ചർ മുസ്ലീങ്ങൾക്ക് എതിരായി സംസാരിച്ചെന്ന വ്യാജ പ്രചാരണവും തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

ALSO READ: തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ല; ഓർമ്മിപ്പിച്ച് സ്റ്റാലിൻ

പയ്യോളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News