ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം വർദ്ധിക്കുന്നുവെന്ന് അമേരിക്ക

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം വർദ്ധിക്കുന്നതായി അമേരിക്ക. അപരമതവിദ്വേഷവും സംഘടിത പ്രചാരണവും കടുപ്പിച്ച് ലോകത്തിന്നും തുടരുന്ന വംശഹത്യ ചർച്ചചെയ്യുന്ന അമേരിക്കൻ റിപ്പോർട്ടിലാണ് ഇന്ത്യയെപ്പറ്റിയും പരാമർശമുള്ളത്.

മതന്യൂനപക്ഷങ്ങൾക്കും മർദ്ദിത വിഭാഗങ്ങൾക്കും നേരെ സംഘടിത ആക്രമണമാണ് ഇന്ത്യയിൽ തുടരുന്നത് എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അന്തർദേശീയ മതസ്വാതന്ത്ര്യ റിപ്പോർട്ട് പറയുന്നത്. കൂടുതൽ ആക്രമണം നടക്കുന്നത് മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് നേരെയാണെന്നും ഇന്ത്യ കൂട്ടവംശഹത്യക്ക് സാധ്യതയുള്ള രാജ്യമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അവതരിപ്പിച്ച റിപ്പോർട്ട് പുറത്തിറങ്ങുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ്. ഈ മാസം 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 യോഗത്തിനുശേഷം 22-നാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്വേഷം പടർത്തി ആരാധനാലയങ്ങളും വീടുകളും ആക്രമിക്കപ്പെടുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടയാണ് റിപ്പോർട്ടും ചർച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News