വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി; നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടംഗ സംഘം അതിക്രമിച്ച് കയറി. 18-കാരിയുടെ ശരീരത്തിൽപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നും പരാതി. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

Also Read: ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ

സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. ലൈംഗികാധിക്ഷേപത്തിനാണ് കേസ്. കല്ലറ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജീവ്‌ അറസ്റ്റിലാണ്, ഒരാൾ ഒളിവിൽ. ശനിയാഴ്ച വൈകിട്ടാണ് അതിക്രമം നടന്നത്.

Also Read: നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം; തെരച്ചിൽ ആരംഭിച്ച് റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News