ഏഴ് വയസ്സുകാരിയെ കൊന്നു, കൊൽക്കത്തയിൽ വൻ അക്രമം

ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ കൊൽക്കത്തയിൽ വൻ അക്രമം. പ്രതിഷേധക്കാർ റോഡുകൾ തടയുകയും വാഹനങ്ങളും കടകളും തീവെക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ അക്രമികൾ തീവണ്ടികൾ തടഞ്ഞു.

ശ്രീദർ റോയ് റോഡ് സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ 26നാണ് കാണാതെയാകുന്നത്. നിരവധി മണിക്കൂറുകളുടെ തിരച്ചിലിന് ശേഷം കുട്ടിയുടെ മൃതദേഹം അതേ പ്രദേശത്തെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ഫ്ലാറ്റുടമയെ അറസ്റ്റ് ചെയ്ത പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കുട്ടിക്ക് ദേഹോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെത്തന്നെ നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. നിരവധി പേർ ഒരുമിച്ച് തെരുവിലിറങ്ങുകയും പൊലീസിനെതിരെയും അധികാരികൾക്കെതിരെയും മുദ്രവാക്യം വിളിക്കുകയായിരുന്നു. പിന്നീട് ഇത് അക്രമത്തിലേക്ക് വഴിമാറി. പലയിടത്തും പൊലീസിന് നേരെയും പൊലീസ് ഔട്ട്പോസ്റ്റുകൾക്ക് നേരെയും കല്ലേറുണ്ടായി. അക്രമികൾ കടകൾ തകർക്കുകയും വാഹനങ്ങൾക്ക് തീ വെയ്ക്കയുകയും ചെയ്തു. ചിലയിടങ്ങളിൽ അക്രമം അടിച്ചമർത്താൻ പൊലീസിന് സാധിച്ചെങ്കിലും പലയിടത്തും അവ തുടരുക തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News