സംഘർഷമടങ്ങാതെ മണിപ്പൂർ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടി

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധ സംഘം വെടിവയ്ക്കുകയായിരുന്നു.

Also Read; ന്യൂസ് ക്ലിക്കിന് തിരിച്ചടി, പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി തള്ളി

അതേസമയം മേയ് മൂന്നിന് ആരംഭിച്ച കലാപങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നത് മണിപ്പൂര്‍ സര്‍ക്കാര്‍ വിലക്കി. സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന് മുന്നോടിയായി ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ വീണ്ടും നീട്ടുകയും ചെയ്തു.

Also Read; കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 70 കോടിയുടെ സന്തോഷത്തിൽ താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News