ട്രെയിനിലെ അക്രമം, ഇടപെട്ട് കേന്ദ്ര സർക്കാർ

ഏലത്തുരില്‍ ട്രെയിനിനുള്ളില്‍ തീ വെച്ച വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര റെയില്‍ മന്ത്രാലയം.സംഭവത്തിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ തേടിയതായിട്ടാണ് സൂചന.

ട്രെയിനില്‍ തീ വെച്ചതില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ കൂടി ശക്തമാകുന്നത്. റെയില്‍വേ മന്ത്രാലയം വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. റെയില്‍വേ പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മറ്റ് നടപടികള്‍ സ്വീകരിക്കുക. റെയില്‍വേ മന്ത്രായലയം സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ആശയവിനിമയം നടത്തും.

എല്ലാ വശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നാണ് സൂചന.

അതേ സമയം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും റെയില്‍വേ നഷ്ടപരിഹാരം നല്‍കണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി മുരളീധരനും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News