‘വയനാട്ടിലെ അക്രമസമരം അസ്വാഭാവികം’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിലെ അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്. എന്നാൽ അക്രമസമരം സ്വാഭാവികമല്ല. അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണം. സംഘർഷമണ്ടാക്കി യഥാർഥ പ്രശ്നം മാറിപ്പോകുന്ന സാഹചര്യം സൃഷടിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം, അല്ലാതെ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പുൽപ്പള്ളിയിൽ എംഎൽഎമാർക്കെതിരെ കൈയ്യേറ്റ ശ്രമം

എന്നാൽ രാജി ആവശ്യം രാഷ്ടീയമാണ്. സമരത്തെ രാഷ്ട്രീയ ആവശ്യങ്ങളിലേക്ക് തിരിച്ചുവിട്ടാൽ കർഷക പ്രശ്നത്തിന് പരിഹാരമാകില്ല. ചികിത്സാ വീഴ്ചയെക്കുറിച്ച് ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി മൂന്ന് മന്ത്രിമാർ വയനാട്ടിലേക്ക് പോകും. ദീർഘ-ഹ്രസ്വ കാല പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ALSO READ: ‘സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പം, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News