തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് നാദാപുരം പെരിങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ പലർക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്. ആത്മസംയനത്തോടെ മുഴുവൻ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിർത്താൻ രംഗത്തുണ്ടാകണമെന്നും എൽഡിഎഫ് കൺവീനർ പി പി ചാത്തു പ്രസ്താവനയിൽ പറഞ്ഞു.
Also Read: പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളോട് ഫോൺ വഴി തട്ടിപ്പ്; ജാഗ്രത നിർദേശവുമായി പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here