ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ അകോലയില്‍ രണ്ടു മത വിഭാഗങ്ങൾ തമ്മിലുണ്ടായ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മതവികാരം വ്രണപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഒരു മത നേതാവിനെക്കുറിച്ചുള്ള അധിക്ഷേപകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് അകോലയിൽ കലാപത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

സാമൂഹികമാധ്യമത്തിലെ കുറിപ്പ് പ്രചരിച്ചതിനു പിന്നാലെ ഓൾഡ്‌സിറ്റി പ്രദേശത്ത് ഇരുവിഭാഗവും സംഘടിച്ചെത്തി. തുടർന്ന് പരസ്പരം നടന്ന കല്ലേറിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഒട്ടേറെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News