‘നിലയ്ക്കാത്ത നാദം’; ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം

‘വയലിനിസ്റ്റ് ബാലഭാസ്‌കര്‍’ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരന്‍.
വയലിന്‍ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനില്‍ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത വേദികള്‍, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനങ്ങള്‍ അങ്ങനെ ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇലക്ട്രിക് വയലിനുമായി ബാലഭാസ്‌കര്‍ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികള്‍ അമ്പരപ്പോടെ ആ മാന്ത്രികസ്പര്‍ശം കേട്ടിരുന്നു.

ALSO READ :‘ഭാവിയിൽ എനിക്ക് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ‘; അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ

ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവര്‍ന്നെടുത്തു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലഭാസ്‌കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്.
പുതുതലമുറയിലെ സംഗീത സ്‌നേഹികള്‍ക്കു വയലിന്‍ എന്നാല്‍ ബാലഭാസ്‌കര്‍ എന്നൊരു നിര്‍വചനം കൂടിയുണ്ടാകും. ബാലഭാസ്‌കറിനെ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ഫ്രെയിമില്‍ എന്ന പോലെ വയലിനും ഒപ്പമുണ്ടായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത വേദികള്‍… രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്ര പ്രകടനങ്ങള്‍… പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീത സംവിധാനത്തിലൂടെ സിനിമാ രംഗത്തേക്ക്. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുക മാത്രമല്ല ശാസ്ത്രീയ സംഗീതക്കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും തനിക്ക് കഴിയുമെന്ന് ബാലഭാസ്‌കര്‍ തെളിയിച്ചിട്ടുണ്ട്.

മാന്ത്രിക സംഗീതമൊഴുക്കിയ പ്രതിഭ മലയാള സിനിമാ ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും ഒക്കെ ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നു.

ALSO READ;രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്‍ക്കെട്ടുണ്ടോ..? എങ്കില്‍ കാരണം ഇതാണ്

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ടത്. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നെങ്കിലും പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കര്‍ വിടവാങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News