സ്വർണ കവര്‍ച്ച കേസിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

Balabhaskar driver arjun

ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചത് അർജുൻ ആയിരുന്നു.

അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണ്.

Also Read: കുഴിമന്തി കഴിച്ചതിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ

 പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു.

News Summery: Violinist Balabhaskar’s driver arrested in gold theft case

Updating…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News