യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന നടന്‍ രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ലക്നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നടന്‍ യോഗിയുടെ കാലില്‍ വീണത്.
യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
Also Read: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ
ഇതിനിടയില്‍ തമിഴകത്തെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റെ ഒരു പ്രസംഗവും ഇതിനോട് ചേര്‍ത്തുവെച്ച് വൈറലാകുന്നുണ്ട്.നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാര്‍ ഒരു ദൈവത്തെ കൊണ്ട് നിര്‍ത്തായാലും കൈകൂക്കി അവരെ വരവേല്‍ക്കും, പക്ഷേ അവരുടെ മുമ്പില്‍ കുമ്പിടില്ല,’ എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. കമല്‍ ഹാസന്റേതായി 2015ല്‍ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ നടന്‍ നടത്തിയ പ്രസംഗമാണിത്.
യോഗി ആദിത്യനാഥും രജിനികാന്തും ഒരുമിച്ച് ജയിലര്‍ കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അതേസമയം, ജയിലറിന്റെ വിജയത്തില്‍ കമല്‍ ഹാസന്‍ സംവിധായകന്‍ നെല്‍സണെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ലോകേഷുമായി കമല്‍ഹാസന്‍ ഒന്നിച്ച വിക്രത്തിന്റെ റെക്കോഡ് ഉള്‍പ്പടെ തകര്‍ത്ത് കൊണ്ടാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്.
വലിയ കളക്ഷനാണ് ജയിലറിന് ഇപ്പോഴും ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രം 400 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകേഷ് കനരാജിന്റെ കമൽഹാസൻ ചിത്രം വിക്രം ആയിരുന്നു ഏറ്റവുമധികം കളക്ഷൻ ലഭിച്ച തമിഴ സിനിമ. 40.05 കോടിയാണ് കേരളത്തിൽ നിന്ന് വിക്രം സിനിമയ്ക്ക് ലഭിച്ചത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ ജയിലർ മറികടന്നിരിക്കുന്നത്. 24.2 കോടി നേടിയ പൊന്നിയിൻ സെൽവൻ ആദ്യഭാഗമാണ് കളക്ഷൻ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിജയ് ചിത്രം ബിഗിൽ 19.7 കോടി നേടി നാലാം സ്ഥാനത്തുമുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക എല്ലാ തിയേറ്ററുകളിലും ജയിലർ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കാമിയോ വേഷത്തിൽ വന്ന ശിവ രാജ്‌കുമാറിനും, മോഹൻലാലിനും കയ്യടിക്കുന്ന തെന്നിന്ത്യയിൽ വില്ലനായി വന്ന വിനായകനും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here