ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുത്തൻ സാങ്കേതിക വിദ്യ തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റയിടുന്നുണ്ടെങ്കിലും, അതുവഴി നിർമിക്കപ്പെടുന്ന ഭംഗിയുള്ള ചില ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു ചിത്രമാണ് മാർക്കറ്റിൽ നിന്ന് മീൻ കട്ടെടുത്ത പൂച്ചയെ തൊണ്ടി മുതലോടെ തൂക്കിയെടുക്കുന്ന പൊലീസിന്റേത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം വൈറലായിരുന്നു.
ALSO READ: താടിയിലൂടെ മലയാള സിനിമയിൽ പിടിച്ച് നിന്ന കഥ; തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകൻ
മാർക്കറ്റിൽ നിന്ന് മീൻ കട്ടോടുന്ന പൂച്ചയെയാണ് ആദ്യ ചിത്രത്തിൽ കാണുന്നത്. പൂച്ചയ്ക്ക് പിറകെ കച്ചവടക്കാരായ രണ്ടുപേരും ഓടുന്നുണ്ട്. എ ഐ യിൽ രൂപപ്പെടുത്തിയ ചിത്രമാണെങ്കിലും ഒറിജിനലിനെ വെല്ലുംവിധമാണ് ഈ ചിത്രം. രണ്ടാമത്തെ ചിത്രത്തിൽ മീൻ കട്ടോടിയ പൂച്ചയെ പൊലീസുകാർ തൂക്കിയെടുത്ത് നിൽക്കുന്നതാണ് കാണിച്ചിരിക്കുന്നത്. വൈറലായ ഈ രണ്ട് ചിത്രങ്ങളും ഇതിന്റെ നിർമാതാവ് കൃത്യമായി പ്ലാൻ ചെയ്‌താണ് പുറത്തു വിട്ടത് എന്ന് വേണം കരുതാൻ. കാരണം ആദ്യം സോഷ്യൽ മീഡിയയിൽ കറങ്ങിയത് മീൻ കട്ടെടുത്ത് ഓടുന്ന പൂച്ചയുടെ ചിത്രമാണ്. പിന്നീടാണ് പോലീസ് പൂച്ചയെ പിടിച്ച ചിത്രം പുറത്തു വന്നത്.
ALSO READ: ലോകം ഞെട്ടിയ കൊടുംക്രൂരത; സാധാരണക്കാരനായ പലസ്തീനിയുടെ മേലിൽ വാഹനം കയറ്റിയിറക്കി ഇസ്രയേൽ സൈന്യം
ഈ രണ്ട് ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. പലപ്പോഴും മനുഷ്യന്റെ ഭാവനകളിൽ മാത്രം ഒതുങ്ങിപ്പോകുന്ന ചില ചിന്തകളാണ് എ ഐ എന്ന സാങ്കേതിക വിദ്യ വന്നതോടെ ദൃശ്യവത്കരിക്കാൻ കഴിയുന്നത്. സൂപ്പർ ഹീറോസ് കേരളത്തിലായിരുന്നെങ്കിലോ എന്ന ചിന്തയും, ഹാരി പോട്ടർ തമിഴ്‌നാട്ടിൽ ആയിരുന്നെങ്കിലോ എന്ന ചിന്തയുമെല്ലാം ദൃശ്യവത്കരിക്കാൻ കഴിഞ്ഞത് എ ഐയുടെ സഹായം കൊണ്ട് മാത്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here