പറയാതിരിക്കാൻ വയ്യ…ഇവൻ തകർത്തു ട്ടോ!

സമൂഹമാധ്യമങ്ങളിൽ ഒരു കൊച്ച് മിടുക്കന്റെ നൃത്തം വൈറലാവുന്നു. അറബിക് താളത്തിനൊപ്പം ചടുലമാർന്ന ചുവടുകളോടെയാണ് ആ കൊച്ചു മിടുക്കൻ നൃത്തം ചെയ്യുന്നത്. ചിരി നിറഞ്ഞ മുഖത്ത് നൃത്തത്തിന് ഇണങ്ങിയ മുഖഭാവങ്ങളും ആ കൊച്ചുമിടുക്കൻ നൽകുന്നുണ്ട്.

Also read:‘സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ എനിക്കും വേണ്ട’; നിലപാടിൽ ഉറച്ചു നിന്ന് മിയ ഖലീഫ

ഒരു കൂട്ടം കുട്ടികൾക്കിടയിൽ നിന്നും ഒരു സുന്ദരി കുട്ടിയുടെ കൈ പിടിച്ച് മുന്നോട്ട് വന്ന് നൃത്തം ചെയ്യുകയാണ് ആ കൊച്ചുമിടുക്കൻ. ചുറ്റും നിൽക്കുന്ന കുട്ടികൾ ആ മിടുക്കനെ കൈ അടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. നൃത്തം ചെയ്യുന്ന പയ്യനൊപ്പം പിറകിൽ നിൽക്കുന്ന ഒരു കുട്ടിയും നൃത്തം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. കാൽ ചുവടുകൾക്ക് പ്രാധാന്യം നൽകിയുള്ള നൃത്തചുവടുകളാണ് കുട്ടി കാഴ്ചവച്ചിരിക്കുന്നത്. കറുത്ത ഷർട്ടും വെളുത്ത പാന്റുമിട്ട് മികച്ച ആത്മവിശോസത്തോടുകൂടെയാണ് ആ മിടുക്കൻ നൃത്തം ചെയ്യുന്നത്. അതേസമയം, ഇത് എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News