സോഷ്യൽ മീഡിയയിൽ വൈറലായി ആറ്റിങ്ങൽ ഇടത് സ്ഥാനാർഥി അഡ്വ. വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ. മതസൗഹാർദ്ദം ഉയർത്തിയാണ് അഡ്വ. ജോയിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. മതം പറഞ്ഞ് വോട്ടു നേടുക എന്ന സംഘപരിവാർ അജണ്ടയെ തടുക്കുന്ന രീതിയിലാണ് ഈ പോസ്റ്ററുകൾ പ്രചരിക്കുന്നത്. കേരളത്തിൽ വെറുപ്പിൻ്റെ കഥകളല്ല സ്നേഹത്തിൻ്റെ കഥകളാണ് എന്ന് വ്യക്തമാക്കുന്ന ഉള്ളടക്കമാണ് പോസ്റ്ററുകളെ ശ്രദ്ധേയമാക്കിയത്.
Also Read; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്
“ഓണത്തിന് ആമിനയ്ക്ക് വേണ്ടി എന്തിന് അഞ്ജന ഓണ സദ്യ ഒരുക്കുന്നു? വിഷ്ണു വീട്ടിൽ എന്തുകൊണ്ട് ക്രിസ്മസ് സ്റ്റാർ തൂക്കുന്നു? തൃശൂർ പൂരത്തിന് ജോസഫ് എന്തിന് വീട്ടിൽ എത്തുന്നു? ഈ ചോദ്യങ്ങൾക്ക് എല്ലാം ഒറ്റ മറുപടി “ഇത് കേരളമാണ് ഇവിടെ സ്നേഹത്തിൻ്റെ കഥകളാണ്, വെറുപ്പിൻ്റെ കഥകൾ ഇല്ല”. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്ന അഡ്വ. വി ജോയ് ഏവർക്കും പ്രിയങ്കരനാണ്. ഇടതുപക്ഷ സ്ഥാനാർഥി കൂടിയായ വി ജോയ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഏറെ മുന്നിൽ തന്നെയാണ്.
Also Read; ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു: മന്ത്രി ആര്‍ ബിന്ദു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here