‘ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി സുരക്ഷിതമായി തിരിച്ച് തന്നു’, ടീച്ചറമ്മയെന്ന് കേരളം വെറുതെ വിളിക്കുന്നതല്ല, ടീച്ചര്‍ ജയിക്കും, ജയിക്കണം

തെരഞ്ഞെടുപ്പ് ചൂടിൽ പലതും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അവയിൽ ഹൃദയത്തിലേക്ക് സ്വീകരിക്കേണ്ടതും അല്ലാത്തതുമായ പലതും ഉണ്ടായിരിക്കും. എന്നാൽ ഇപ്പോഴിതാ ജിയാസ് മാടശ്ശേരി എന്ന യുവാവ് ശൈലജ ടീച്ചറെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഫേസ്ബുക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞിന്റെ അസുഖ വിവരം കാണിച്ച് ഫേസ്ബുക്കിൽ കമന്റിട്ട യുവാവിന് ഉടനെ മറുപടിയും ചികിത്സയും നൽകിയ കേരളത്തിന്റെ ടീച്ചറമ്മയെ കുറിച്ചാണ് ജിയാസ് ഫേസ്ബുക് കുറിപ്പ് പങ്കുവെച്ചത്.

ജിയാസിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ALSO READ: ‘ചാക്കുകള്‍ നിറയെ തലയോട്ടികളും മനുഷ്യ അസ്ഥികളും’, ബെംഗളുരുവിൽ മന്ത്രവാദി പൊലീസ് പിടിയിൽ

ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ അദ്യം കേള്‍ക്കാനാഗ്രഹിക്കുന്നത് വടകരയില്‍ നിന്നുള്ള ഞങ്ങളുടെ ടീച്ചറമ്മയുടെ വിജയവാര്‍ത്തയാണ്. ആ വിജയത്തില്‍ ഒരു ദിവസമെങ്കിലും ഒപ്പം നില്‍ക്കുകയെന്നത് ഞങ്ങളക്ക് ലഭിക്കുന്ന വലിയ സന്തോഷങ്ങളിലൊന്നാണ്. ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി ഞങ്ങള്‍ക്ക് സുരക്ഷിതമായി തിരിച്ച് തന്നത് ഞങ്ങടെ ടീച്ചറാണ്.ടീച്ചര്‍ എല്ലായിടത്തും പറയുന്ന പോലെ ടീച്ചറുടെ ടീമും എഡ്വിൻ ഫ്രാൻസിസ് സാറിൻറെ നേതൃത്വത്തിലുള്ള ഡോക്ടേഴ്സിൻ്റെ സംഘവുമാണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ കാണാതെ പോയേക്കാവുന്ന അനേകം പ്രതികരണങ്ങളിലൊന്നായി പോയേക്കാമായിരുന്ന എന്റെ ഫെയ്‌സ്ബുക്ക് കമന്റിനെ കൃത്യമായി ശ്രദ്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതുകൊണ്ടാണ് ഞങ്ങളുടെ കുട്ടി ഇന്ന് ചിരിച്ചുകൊണ്ടിരിക്കുന്നത്. അവസാന പ്രതീക്ഷയായി ഞാനിട്ട ആ കമന്റിന് ടീച്ചര്‍ പ്രതികരിച്ചപ്പോള്‍ ഞങ്ങളെല്ലാരും അത്ഭുതപ്പെട്ടു.

2019 മെയ് 8 എന്ന ദിവസം ജീവിതത്തിൽ ഒരിക്കലും ഞങ്ങൾ മറക്കുകയില്ല. അന്നേ ദിവസം രാവിലെ 8:30ന് എടക്കര പ്രശാന്തി ഹോസ്പിറ്റലിൽ കുട്ടി ജനിച്ചു.എല്ലാവർക്കും സന്തോഷം. കുട്ടിയുടെ കാലിലെ നീല കളർ ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രശാന്തി ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശാനുസരണം പെരിന്തൽമണ്ണ കിംസ് അൽഷിഫയിലോട്ട് കൊണ്ടുപോയി കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതിനു ശേഷം വെയിറ്റ് ചെയ്യാൻ പറഞ്ഞു. എല്ലാം ശരിയായി എന്ന് മട്ടിൽ ഞാനും എൻറെ ചേട്ടനും ഐസിയുടെ പുറത്ത് വെയിറ്റ് ചെയ്യുന്നു. അതും ഒരു നോമ്പ് കാലമാണ്. ഏകദേശം വൈകുന്നേരം 5 മണിയോടുകൂടി ഡോക്ടർ ഞങ്ങളെ വിളിച്ചു എന്നിട്ട് പറഞ്ഞു പ്രശ്നം ഗുരുതരമാണ് ഈ അസുഖത്തിന് ട്രീറ്റ്മെൻറ് കേരളത്തിൽ നാലോ അഞ്ചോ ഹോസ്പിറ്റലിലെ ലഭ്യമാവുകയുള്ളൂ അതുമാത്രമല്ല നല്ല എമൗണ്ടും ചെലവ് വരും എന്നും പറഞ്ഞു. അതുപ്രകാരം ഹോസ്പിറ്റൽ സ്റ്റാഫ് മേൽ പറഞ്ഞിട്ടുള്ള ചികിത്സ ലഭ്യമായ ഹോസ്പിറ്റലുകളിലേക്ക് ബന്ധപ്പെടുകയും ഒരു ഹോസ്പിറ്റലിലും നിലവിൽ അഡ്മിഷൻ എടുക്കാൻ സാധ്യമല്ല എന്ന് പറയുകയും ചെയ്തു. എത്രയും പെട്ടെന്ന് തുടർ ചികിത്സയ്ക്ക് കുട്ടിയെ ഇവിടെനിന്ന് കൊണ്ടുപോകണം എന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു. അപ്പോഴേക്കും സമയം വൈകിട്ട് ആറു മണി കഴിഞ്ഞിരുന്നു. നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും വിളിച്ചു. എല്ലാവരും അവരവരുടെ വഴിക്ക് ഹോസ്പിറ്റലിലേക്ക് ശ്രമം നടത്തിക്കൊണ്ടിരുന്നു, ഞാനും എൻറെ സഹോദരനും പലരെയും വിളിച്ചു കൊണ്ടിരിക്കുന്നു.എല്ലാം വഴിയും അടഞ്ഞു. മുന്നിൽ ശൂന്യത മാത്രം. ഒരു ഭാഗത്ത് കുട്ടി ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന ഭയവും, മറുഭാഗത്ത് ഇത്രയും ഭീമമായ തുക ഇങ്ങനെ കണ്ടെത്തും എന്നുള്ള ചോദ്യവും.

ALSO READ: ‘റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം, ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടി’, ഗുണ കേവിലെ അനുഭവം പങ്കുവെച്ച് വിനോദ് ഗുരുവായൂർ

സമയം വൈകിട്ട് 6:15 എൻറെ സഹോദരൻ എന്നോട് പറഞ്ഞു നമ്മുടെ മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു. ഇനി എന്ത് ചെയ്യും ! ചില സമയങ്ങളിൽ പടച്ചവൻ ഓരോന്ന് തോന്നിക്കും എന്ന് പറയുന്നതുപോലെ. ഏട്ടൻ എന്നോട് പറഞ്ഞു നമുക്ക് ടീച്ചറുടെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാലോ… ടീച്ചർ അതൊക്കെ ഒക്കെ ശ്രദ്ധിക്കുമോ… ഇട്ടു നോക്കാം വേറെ ഒരു മാർഗ്ഗവും നമ്മുടെ മുമ്പിലില്ല.. അങ്ങിനെ ടീച്ചർ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിന് കമൻറ് ആയി ഞാൻ എൻറെ ബുദ്ധിമുട്ട് കമൻറ് ഇട്ടു. ശേഷം ഫേസ്ബുക്കിൽ നിന്ന് ടീച്ചറുടെ ഫോൺ നമ്പർ എടുത്ത് ടീച്ചറെ വിളിച്ചു. ആരോ ഫോൺ എടുത്തു ടീച്ചർ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. അല്പസമയത്തിനുശേഷം ടീച്ചർ ഞങ്ങളെ വിളിച്ചു ഹോസ്പിറ്റൽ റെഡിയാക്കിയിട്ടുണ്ട്, ഞങ്ങളെല്ലാവരും കൂടെയുണ്ട്,പേടിക്കാൻ ഒന്നുമില്ല.ശേഷം ഞങ്ങളെ ഹൃദ്യം ജില്ലാ കോഡിനേറ്റർ വിളിക്കുന്നു, ആരോഗ്യവകുപ്പിൽ നിന്ന് ആരൊക്കെയോ വിളിക്കുന്നു,ആംബുലൻസ് ഡ്രൈവർ വിളിക്കുന്നു. അപ്പോഴും ഞാനിട്ട കമൻറ് ശ്രദ്ധയിൽപ്പെട്ട വിവരം ഞാൻ അറിഞ്ഞിട്ടില്ല. ആംബുലൻസ് ഹോസ്പിറ്റലിൽ എത്തി, ആംബുലൻസ് ഡ്രൈവറാണ് പറഞ്ഞത് നിങ്ങളുടെ കമൻറ് വാർത്തയായിട്ടുണ്ട് എന്നൊക്കെ. ഞങ്ങളെ സഹായിച്ച എല്ലാവരെയും പല സമയങ്ങളായി നേരിട്ട് കണ്ടെങ്കിലും കൃത്യസമയത്ത് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ച പേരോ, സ്ഥലമോ അറിയാത്ത ആംബുലൻസിന്റെ ഡ്രൈവർ ഈ പോസ്റ്റ് ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ ഞങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്ന വിവരം അദ്ദേഹത്തെ അറിയിക്കുന്നു. ഹോസ്പിറ്റലിൽ എത്തിയ അന്നുമുതൽ ഇന്നുവരെ എല്ലാ ചികിത്സയും ഉത്തരവാദിത്വത്തോട് കൂടി നിറവേറ്റിയ ഞങ്ങളുടെ പ്രിയപ്പെട്ട Dr Edwin Francis സർ and team, Jitha Francis , Rajesh Variyath Lisie Hospital ടീച്ചറമ്മയെന്ന് കേരളം അവരെ വെറുതെ വിളിക്കുന്നതല്ലെന്ന് അവരുടെ ഇടപെടല്‍മൂലം എനിക്ക് ബോധ്യപ്പെട്ടതാണ്.എന്നെപ്പോലെ ഒരുപാട് പേർക്കും.ദുരിതങ്ങളില്‍ മനുഷ്യരുടെ കൂടെ നില്‍ക്കുന്നവരെയല്ലാതെ മറ്റാരെയാണ് നമ്മള്‍ ഭരിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. ടീച്ചര്‍ ജയിക്കും ടീച്ചറമ്മ ജയിക്കണം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമാവാൻ ടീച്ചറും വേണം എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന ഒപ്പമുണ്ടാവും❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News