ആരാകും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയി; കുഞ്ഞുഹിപ്പോയുടെ പ്രവചനം ഇങ്ങനെ

hippoo-moo-deng

2024ലെ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, തായ്‌ലൻഡിൽ നിന്നുള്ള ഒരു പ്രവചനം വൈറലാകുന്നു. മൂ ഡെങ് എന്ന കുഞ്ഞ് പിഗ്മി ഹിപ്പോപ്പൊട്ടാമസ് ആണ് പ്രവാചകൻ്റെ വേഷം അണിഞ്ഞത്. ഇതിൻ്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

മൂ ഡെങ് വെള്ളത്തിൽ നിന്ന് വരുന്നതും അതിന് ഭക്ഷണം കൊടുക്കുന്നതും കാണാം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെയും ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിൻ്റെയും പേരുകൾ എഴുതിയ രണ്ട് തണ്ണിമത്തനുകളാണ് കുഞ്ഞു ഹിപ്പോയ്ക്ക് നൽകിയത്. ഹിപ്പോ നേരെ റിപ്പബ്ലിക്കൻ നേതാവിൻ്റെ പേരെഴുതിയ തണ്ണിമത്തൻ തോട് ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് ബാസ്‌ക്കറ്റിലേക്ക് നടന്നു. അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

Read Also: തലയും ഹൃദയവും ശ്വാസകോശവും മാത്രം ബാക്കി; ഇറച്ചി മുഴുവന്‍ അറുത്തുമാറ്റിയ നിലയില്‍ ഡോള്‍ഫിന്റെ മൃതദേഹം ബീച്ചില്‍

തായ്‌ലൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലായിരുന്നു പ്രവചനം. മൂ ഡെങിൻ്റെ ഊഹം അധിക വോട്ടെടുപ്പുകളിലും വാതുവെപ്പുകളിും ശരിയാകാറുണ്ട്. ഇത്തവണത്തെ പ്രവചനം ശരിയാണോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. ഹിപ്പോയുടെ വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News